കോട്ടയം: കല്യാണ്‍ ജ്വലേഴ്സ് പുറത്തിറക്കിയ മഞ്ജു വാര്യരും അമിതാബ് ബച്ചനും ഒന്നിക്കുന്ന പരസ്യചിത്രം കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ഏറ്റവും പോപുലറായ പരസ്യചിത്രമായി മാറി. ജൂലായ് 31ന് പുറത്തിറക്കിയ പരസ്യചിത്രം ഇതുവരേയ്ക്കും 12 ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
ജൂലായ് 31 വൈകുന്നേരം ആറ് മണിക്ക് യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന പരസ്യചിത്രം പ്രേഷകരുടെ ആവശ്യാര്‍ത്ഥം ഒരു മണിക്കൂര്‍ മുന്‍പ് തന്നെ പ്രദര്‍ശനത്തിനു തയാറാക്കിയിരുന്നു. വരുന്ന ദിവസങ്ങളില്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കണ്ട പ്രദേശിക ഭാഷ ചിത്രം എന്ന ഖ്യാതിയാണ് ഈ പരസ്യചിത്രത്തേ കാത്തിരിക്കുന്നത് എന്നാണ് പല പരസ്യ വിദഗ്ധരുടെയും അഭിപ്രായം.
2010 ത്തില്‍ റിലീസ് ചെയ്ത ദബാങ്ങ്ഗ് എന്ന സൂപ്പര്‍ ഹിറ്റ് ചലച്ചിത്രത്തിന്നു ശേഷം, അഭിനവ് കശ്യപ് സംവിധാനം ചെയുന്ന ബേഷരം എന്ന ചലച്ചിത്രത്തിന്റെ ട്രെയിലല്‍ ആണ് കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യചിത്രത്തോടൊപ്പം സോഷ്യല്‍ മീഡിയയില്‍കൂടി കൂടുതല്‍ ആളുകള്‍ കണ്ട മറ്റൊരു വീഡിയോ . ഈ വര്‍ഷം കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യചിത്രം ടോപ് 10 ല്‍ സ്ഥാനം പിടിക്കും എന്നാണ് ഡിജിറ്റല്‍ മീഡിയ വിദഗ്ധര്‍ അഭിപ്രയപെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: