വെസ്റ്റ്ബാങ്ക്: സമാധാന സന്ദേശവുമായി പ്രശസ്ത ഫുട്ബോള്‍ ക്ലബ് ബാഴ്സലോണയുടെ താരങ്ങള്‍ പലസ്തീനില്‍ സന്ദര്‍ശനം നടത്തി. ലെയണല്‍ മെസിയും നെയ്മറും ഉള്‍പ്പടെയുള്ള വിഖ്യാത ഫുട്ബോള്‍ താരങ്ങളെ പലസ്തീനിയന്‍ ജനത ആഹ്ലാദത്തോടെയാണ് വരവേറ്റത്.
വര്‍ഷങ്ങളായി സംഘര്‍ഷത്തിലായ പലസ്തീന്-ഇസ്രയേല്‍ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം ഉണ്ടാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു താരങ്ങളുടെ സന്ദര്‍ശനം. യേശുദേവന്റെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന ബത്ലഹേമിലൂടെയാണ് താരങ്ങള്‍ പലസ്തീനിലെത്തിയത്.
താരങ്ങളുടെ ഫോട്ടോ എടുക്കാനും കൂടെ നടക്കാനും ആരാധകര്‍ തിരക്കു കൂട്ടി. കുഞ്ഞ് ആരാധകന്മാര് താരങ്ങള്‍ക്കൊപ്പം കളിക്കാനുമിറങ്ങി. പലസ്തീന് പ്രസിഡന്റ് മെഹ്മൂദ് അബ്ബാസുമായും താരങ്ങള്‍ കൂടിക്കാഴ്ച നടത്തി. പലസ്തീന് സന്ദര്‍ശനത്തിന് ശേഷം താരങ്ങള്‍ ഇസ്രയേലും സന്ദര്‍ശിക്കുന്നുണ്ട്.
ടെല്‍ അവീവില്‍ ഇസ്രയേലി കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കാനും ബാഴ്സലോണ താരങ്ങള്‍ തയാറായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: