ടോക്യോ: ലോകത്തെ ആദ്യ സംസാര ശേഷിയുള്ള റോബോട്ടിനെ ജപ്പാന് ബഹിരാകാശത്തേക്കയച്ചു. ബഹിരാകാശ ശാസ്ത്രജ്ഞരെ പര്യടന വേളകളില്‍ സഹായിക്കുക എന്നതാണ് കിറോബോ എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞന്‍ റോബോട്ടിന്റെ ദൗത്യം.
ലോകത്തെ തന്നെ ആദ്യത്തെ സംസാരിക്കുന്ന യന്ത്രമനുഷ്യനാണ് കിറോബോ. 1 3 ഇഞ്ച് വലിപ്പമുള്ള കിറോബോ റോബോട്ടിനെ ടോക്യോ സര്‍വകലാശാലയിലാണ് വികസിപ്പിച്ചെടുത്തത്. ജാപ്പാനീസ് ഭാഷ സംസാരിക്കുന്ന കിറോബോ സംഭാഷണ രേഖകള്‍ സൂക്ഷിക്കുകയും ചെയ്യും. തന്റെ ആദ്യ ബഹിരാകാശ പര്യടനത്തിനായി ജപ്പാനിലെ തനെഗഷിമ വിക്ഷേപണത്തറയില്‍ നിന്നും കിറോബോ കുതിച്ചു.
ഒമ്പത് മാസത്തെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഒരു കിലോഗ്രാം ഭാരമുള്ള ഈ റോബോട്ടിനെ വികസിപ്പിച്ചെടുത്ത്. മനുഷ്യനും ഇന്റര്‍നെറ്റും തമ്മിലും യന്ത്രങ്ങള്‍ തമ്മിലും ഇടനിലക്കാരനായി ഈ കുട്ടി റോബോട്ട് നിലകൊള്ളും. കിറോബോയ്ക്ക് പുറമെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള പര്യവേക്ഷകര്‍ക്കു വേണ്ട കുടിവെള്ളം, ഭക്ഷണം, വസ്ത്രം തുടങ്ങിയ അവശ്യവസ്തുക്കളുമായാണ് റോക്കറ്റ് യാത്രതിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: