ടെഹ്റാന്: ഇറാന് പ്രസിഡന്റായി ഹസന് റുഹാനി ചുമതലയേറ്റു. അഹമ്മദി നെജാദിന്റെ പിന്‍ഗാമിയായാണ് റുഹാനിയുടെ സ്ഥാനാരോഹണം. ഇന്നു ടെഹ്റാനില്‍ നടക്കുന്ന പൊതു ചടങ്ങില്‍വച്ച് റുഹാനിയുടെ തെരഞ്ഞെടുപ്പിന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനി അംഗീകാരം നല്‍കും.
64കാരനായ റുഹാനി ജൂണ്‍ പതിനഞ്ചിനായിരുന്നു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്രതലത്തില്‍ ഇറാനു നഷ്ടമായ അംഗീകാരം വീണ്ടെടുക്കുകയാവും മിതവാദിയായ റുഹാനിക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ആണവ പദ്ധതിയുടെ പേരിലെ ഉപരോധങ്ങള്‍ ഇറാന്റെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പരിഷ്കരണ വാദിയായ റുഹാനിയില് ഇറാന് ജനത ഏറെ പ്രതീക്ഷവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: