മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടറായി അരുന്ധതി ഭട്ടാചാര്യ ചുമതലയേറ്റു. എസ്ബിഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അരുന്ധതി ആയിരിക്കും. എംഡി ദിവാകര്‍ ഗുപ്തയുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചതിനെ തുടര്‍ന്നാണ് അരുന്ധതിയുടെ നിയമനം.
ഐസിഐസിഐ ബാങ്കിന്റെ ചന്ദ കൊച്ചാര്‍, ആക്സിസ് ബാങ്കിന്റെ ശിഖ ശര്‍മ എന്നിവരാണ് നിലവില്‍ ഇന്ത്യന്‍ ബാങ്കുകളുടെ തലപ്പത്തിരിക്കുന്ന വനിതകള്‍. എസ്ബിഐയുടെ ഒട്ടനവധി സംരംഭങ്ങളില്‍ പങ്കാളിയായിട്ടുള്ള വ്യക്തിയാണ് അരുന്ധതി. എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് എംഡിയും സിഇഒയും ആയിരുന്നു. കൂടാതെ എസ്ബിഐ ഡപ്യൂട്ടി എംഡിയും കോര്‍പ്പറേറ്റ് ഡെവലപ്മെന്റ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തെ പരിചയ സമ്പത്തുമായാണ് അരുന്ധതി ബാങ്കിന്റെ എംഡിയായി ചുമതലയേല്‍ക്കുന്നത്.
അരുന്ധതിയെ കൂടാതെ ഹേമന്ത് ജി.കോണ്ട്രാക്ടര്, എ.കൃഷ്ണ കുമാര്‍, എസ്.വിശ്വനാഥന് എന്നിവരുള്‍പ്പടെ എസ്ബിഐയ്ക്ക് നാല് എംഡിമാരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: