ലണ്ടന്‍: കാമുകനായ പാക് ഡോക്ടറെ വിവാഹം കഴിച്ച് പാക്കിസ്ഥാനില്‍ സ്ഥിര താമസത്തിന് ഡയാന രാജകുമാരി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഡയാന രാജകുമാരിയുടെ കൂട്ടുകാരിയും മുന്‍ ക്രിക്കറ്റ് താരം ഇമ്രാഖാന്റെ മുന്‍ ഭാര്യയുമായ ജെമീമ ഖാനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
കാമുകനായിരുന്ന പാക്കിസ്ഥാനിലെ സര്ജന് ഹസ്നത് ഖാനെ വിവാഹം കഴിക്കാന്‍ ഡയാന ആഗ്രഹിച്ചിരുന്നതായി ജെമിമ പറഞ്ഞു. എന്നാല്‍ വിവാഹത്തിന് ഹസ്നത്ത് തയാറായിരുന്നില്ല. ഒരു വിദേശ വനിതയെ വിവാഹം കഴിക്കാന്‍ ഹസ്നത്തിന്റെ യാഥാസ്ഥിതിക പഷ്ത്തൂണ്‍ കുടുംബം ഒരിക്കലും അനുവദിക്കുമായിരുന്നില്ല. ഇതിനെത്തുടര്ര്ന്നാണ് ഇവരുടെ ബന്ധം മുറിഞ്ഞതെന്ന് ‘വാനിറ്റി ഫെയര്‍’ മാഗസിന് നല്കിയ അഭിമുഖത്തില്‍ ജെമിമ പറയുന്നു.
പാക്കിസ്ഥാനില്‍ ഡയാന സന്ദര്‍ശനം നടത്തിയ രണ്ടു വട്ടവും ഹസ്നത് ഖാന്റെ വീട്ടുകാരെ സന്ദര്‍ശിച്ച് വിവാഹകാര്യം സംസാരിച്ചിരുന്നു. ഹസ്നത് ഖാനോട് ഡയാനയ്ക്ക് ഭ്രാന്തമായ പ്രണയമായിരുന്നെന്നും പാകിസ്ഥാനിലെ ജീവിതരീതി സ്വീകരിക്കുന്നതിനെ കുറിച്ചറിയുന്നതിനാണ് ഡയാന താനുമായി സൗഹൃദം സ്ഥാപിച്ചതെന്നും ജെമിമ പറയുന്നു.
വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ അതൊരു മണ്ടന്‍ നീക്കമാണെന്ന് ഹസ്നത്ത് പറയുമായിരുന്നു. പാകിസ്ഥാനിലേക്ക് താമസം മാറ്റാനാവും. അവിടെയാവുമ്പോള്‍ മാധ്യമങ്ങളുടെ വേട്ട ഒഴിവാക്കാനാവുമെന്നായിരുന്നു ഹസ്നത്ത് ഡയാനയോട് പറഞ്ഞിരുന്നത്. അത് പക്ഷേ ഡയാനയ്ക്ക് സമ്മതമായിരുന്നില്ല.
ഹസ്നത്തുമായുളള ബന്ധം തകര്‍ന്നതിനെ തുടര്‍ന്നാണ് ഡയാന ദോദി അല്‍ ഫയാദുമായി അടുക്കുന്നത്. 97 ല്‍ പാരീസില്‍ ദോദി അല്‍ ഫയദുമൊത്ത് സഞ്ചരിക്കവേയായിരുന്നു ഡയാനയുടെ മരണത്തിനിടയാക്കിയ കാറപകടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: