ഹരാരെ: സിംബാബ്വെ പൊതു തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ കക്ഷി വീണ്ടും അധികാരത്തിലേക്ക്. 210 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 142 സീറ്റുകള്‍ മുഗാബെയുടെ കക്ഷി നേടിയതായി സിംബാബ്വെ ഇലക്ഷന് കമ്മിഷന് അറിയിച്ചു. തെരഞ്ഞെടുപ്പു ഫലം ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
മോര്ഗന് ചാംഗറായി ആയിരുന്നു മുഗാബെയുടെ പ്രധാന എതിരാളി. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് ചാംഗറായി ആരോപിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് സ്വതന്ത്രവും സമാധാനപരവുമായിരുന്നെന്നാണ് ആഫ്രിക്കന്‍ യൂണിയന്റെയും സതേണ്‍ ആഫ്രിക്കന്‍ ഡവലപ്മെന്റ് കമ്യൂണിറ്റിയുടെയും നിരീക്ഷണം. തെരഞ്ഞെടുപ്പ് ഫലത്തില്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് നീതിന്യായ വകുപ്പു മന്ത്രി പാട്രിക് ചിനമാസ പറഞ്ഞു.
64 ലക്ഷം വോട്ടര്‍മാരാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞടുക്കാന്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ അധികാരമൊഴിയാന്‍ തയ്യാറെന്ന് മുഗാബെ പ്രഖ്യാപിച്ചിരുന്നു. 2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചാംഗറായി വിജയിച്ചുവെങ്കിലും ആവശ്യത്തിന് വോട്ട് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുപ്പിന് ഉത്തരവിട്ടു. അന്ന് ചാംഗറായി മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ മുഗാബെ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: