തിരുവനന്തപുരം: രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍, സപ്ലൈകോ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ വിപണിയിടപെടല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും നിത്യോപയോഗസാധനങ്ങളുടെ വില കുത്തനെകൂട്ടി സപ്ലൈകോയും സാധാരണ ജനങ്ങളെ ദുരിതത്തിലാക്കി. ഇതോടെ ഈ ഓണക്കാലം വിലക്കയറ്റത്തിന്റെ ദുരിതകാലമാകുമെന്നുറപ്പായി. എല്ലാ സാധനങ്ങളുടെയും വില മുപ്പതുശതമാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചതോടെ നിത്യോപയോഗസാധനങ്ങള്‍ക്കും വീണ്ടും വിലകൂടിയിരുന്നു. വിലകുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വിലകുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിനൊപ്പമാണ് എരിതീയില്‍ എണ്ണപകരുന്ന നിലപാടുമായി സപ്ലൈകോയും സാധനവില കൂട്ടിയിരിക്കുന്നത്. അരി, പഞ്ചസാര, ഉഴുന്ന്, പയര്‍, മുളക് തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്കാണ് 30 ശതമാനംവില ഉയര്‍ത്തിയിരിക്കുന്നത്.
അരിക്ക് കിലോഗ്രാമിന് അഞ്ചുരൂപ വരെയും പയറുവര്‍ഗങ്ങള്‍ക്ക് ഒന്പതുരൂപ വരെയും വര്‍ധിപ്പിച്ചു. മുളകിന് പത്തു രൂപയും മല്ലിക്ക് പതിനാറുരൂപയും കൂട്ടി.
ഏഴോളം അവശ്യ സാധനങ്ങളുടെ വിലയിലാണ് കാര്യമായ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. 45.90 രൂപയായിരുന്ന മല്ലിക്ക് ഇന്നലെ പുറത്തിറക്കിയ ലിസ്റ്റിലെ വില 60 രൂപയാണ്. ബ്രാക്കറ്റില്‍ പഴയ വില- ചെറുപയര്‍ 55 (49),ഉഴുന്ന് 42 (36), കടല 46 (44), തുവര, മുളക് 55 (45), മല്ലി 60 (46).
നഷ്ടം നികത്തി പിടിച്ചുനില്ക്കാന് നിവൃത്തിയില്ലാത്ത സ്ഥിതിയായതിനാലാണ് ഇപ്പോള്‍ വില വര്ധിപ്പിച്ചെതെന്നാണ് അധികൃതരുടെ വാദം. എങ്കിലും പൊതുവിപണിയുടേതിനെക്കാന് 20 ശതമാനം വിലക്കുറവു സപ്ലൈകോയിലുണ്ടെന്നും അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: