സാന്റിയാഗോ: ചിലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തത്തിന് ഇടയാക്കിയ ഖാനിയപകടത്തിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ അന്വേഷണ കമ്മീഷന് പരാജയപ്പെട്ടു. ഇതിനെതിരെ ലാറ്റിനമേരിക്കന്‍ രാജ്യത്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ തലപൊക്കി. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്ന ആരോപണവുമുണ്ട്.
അപകടമുണ്ടായ ഖാനി ഉടമയുടെയൊ അതിന്റെ നടത്തിപ്പുകാരുടെയൊമേല് കുറ്റം ചുമത്താന്‍ പാകത്തില്‍ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നു വിലയിരുത്തിയാണ് പ്രോസിക്യൂട്ടര്‍ കേസ് അവസാനിപ്പിച്ചത്. ആരും കുറ്റക്കാരല്ലെന്ന കണ്ടെത്തല്‍ അവിശ്വസനീയം. ചിലിയുടെ നിയമ സംവിധാനത്തിനുതന്നെ ഇതു അപമാനം, ഖാനിയപകടത്തില് നിന്ന് രക്ഷപ്പെട്ടവരില്‍ ഒരാളായ മരിയോ സെപുല്‍വെഡ പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും പ്രോസിക്യൂട്ടറുടെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്.
‘വേദനാജനകം’, മുന്‍ ഖാനി മന്ത്രിയും രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്കിയവരില് പ്രമുഖനുമായ ലോറന്‍സ് ഗോള്ബോണ് പ്രതികരിച്ചു. 2010 ആഗസ്റ്റ് 5നാണ് അല്‍ക്കാമ മരുഭൂമിയിലെ കോപ്പര്‍- ഗോള്‍ഡ് ഖാനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 33 തൊഴിലാളികള്‍ കുടുങ്ങിയത്. 70 ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ തൊഴിലാളികളെയെല്ലം പുറത്തെത്തിച്ചപ്പോള്‍ അതു ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികമായ ദൗത്യമായി വിശേഷിപ്പിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: