ചാത്തന്നൂര്‍: എം.ഇ.എസ് കോളജില്‍ നവാഗതര്‍ക്ക് സ്വാഗതം പറഞ്ഞു പതിച്ചിരുന്ന ബാനറുകളും കൊടിമരങ്ങളും കൊടികളും നശിപ്പിച്ചു. എംഇഎസ് കോളജില്‍ എ.ബി.വി.പി യുണിറ്റ് രൂപികരിച്ചു പ്രവര്‍ത്തനം ശക്തമായ നിലയില്‍ മുന്നോട്ട് പോകുന്നതില്‍ അസൂയ പൂണ്ട എസ്എഫ്ഐക്കാരാണ് ഇതിനു പിന്നിലെന്ന് കരുതുന്നു ഇന്നലെ രാത്രിയാണ് കൊടികളും മറ്റും നശിപ്പിച്ചത്.കൊടിമരങ്ങള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു കോളജില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ചാത്തന്നൂര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കോളജിലെ എ.ബി.വി.പിയുടെ വളര്‍ച്ചയില്‍ അസൂയപൂണ്ട വിപ്ലവ കപട മതേതരവാദികള്‍ രാത്രിയുടെ മറവില്‍ കാട്ടുന്ന ഗുണ്ടായിസമാണ് നടപ്പാക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. പോലീസിന് നല്കിയ പരാതിയില്‍ ഉടന്‍ നടപടികള്‍ ഉണ്ടാവണമെന്ന് ബിജെപി ആവശ്യപെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: