കാറ്ററിംഗ് രംഗത്ത് പുത്തന്‍ ചരിത്രം കുറിക്കുകയാണ് ടെന്‍ സ്റ്റാര്‍ ഫുഡ്. ഒഴിവുസമയം കാര്യക്ഷമമായി വിനിയോഗിച്ച് പത്തുസ്ത്രീകളുടെ കൂട്ടായ്മയില്‍ വളര്‍ന്ന കാറ്ററിംഗ് സംരംഭം ഇന്നിപ്പോള്‍ ശാസ്താംകോട്ടയിലും കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിലും ചര്‍ച്ചാവിഷയമാണ്. ശാസ്താംകോട്ടക്കാര്‍ക്ക് ഫൈവ് സ്റ്റാര്‍ ഫുഡിനേക്കാള്‍ പ്രിയം ടെന്‍ സ്റ്റാര്‍ ഫുഡിനോടാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. ചടങ്ങ് എത്ര വലുതായാലും ചെറുതായാലും ഫൈവ് സ്റ്റാര്‍ ഭക്ഷണത്തെ കടത്തിവെട്ടുന്ന ടെന്‍ സ്റ്റാറുകാരുടെ ഭക്ഷണം റെഡിയാണ്. നാടന്‍ ഭക്ഷണമായാലും മറ്റേതുതരം ഭക്ഷണമായാലും വീട്ടിലെ അതേ രുചിയില്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുമെന്നതാണ് ഇവരുടെ പ്രത്യേകത. കുടുംബിനികളായ ബിന്ദു, കൃഷ്ണകുമാരി, അജിതകുമാരി, അമ്പിളി, ജയശ്രീഭാസ്കര്, സിന്ധു, ശ്രീജ, ലക്ഷ്മിക്കുട്ടി എന്നിവര്‍ അംഗങ്ങളായുള്ള യൂണിറ്റിന് സിഡിഎസ് ചെയര്‍പേഴ്സണ്‍ കൂടിയായ ജയലക്ഷ്മി നേതൃത്വം നല്കുന്നു.
ശാസ്താംകോട്ട പെരുവേലിക്കരയിലെ സാധാരണ കുടുബങ്ങളില്പ്പെട്ട പത്ത് സ്ത്രീകളാണ് ഈ കാറ്ററിംഗ് യൂണിറ്റിന്റെ അമരത്ത്. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ സംരംഭം ലാഭകരമായെന്ന് ഇവര്‍ പറയുന്നു. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ഐഫ്രം നടത്തിയ പരിശീലനമാണ് ഇവര്‍ക്ക് ഇത്തരമൊരു പദ്ധതിക്ക് വഴികാട്ടിയത്. പത്ത് ദിവസത്തെ പരിശീലനമാണ് ഐഫ്രം ഇവര്‍ക്ക് നല്കിയ്. ഇപ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ മികച്ച സഹകരണവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.
പഞ്ചായത്തിലെ എല്ലാ പരിപാടികള്‍ക്കും ഭക്ഷണം നല്‍കുന്നതും ഇവരാണ്. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ നൂറുകണക്കിന് പരിപാടികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഇവര്‍ക്കായി. ഇതില്‍ നിന്നുതന്നെ ഇവരുടെ ഭക്ഷണത്തിന്റെ രുചിയും മേന്മയും മനസ്സിലാക്കാം. വിപ്ലവകരമായ മാറ്റമാണ് കാറ്ററിംഗ് രംഗത്ത് ഇവര്‍ സൃഷ്ടിച്ചിരിക്കുന്നത്. വന്‍കിട കാറ്ററിംഗ് യൂണിറ്റുകളോടു മത്സരിച്ചാണ് തങ്ങളുടെ സ്ഥാനം ഇവര്‍ ഉറപ്പിച്ചെടുത്തത്. ഇത് സ്ത്രീയുടെ ശക്തിയും അവരുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയവുമാണ് ടെന്‍ സ്റ്റാര്‍സിന്റെ വിജയം കാണിക്കുന്നത്. പഞ്ചായത്തിലെ മറ്റ് സ്ത്രീകള്‍ക്കൊരു പ്രചോദനമാണ് ഈ സംരംഭം. വീട്ടിലെ മറ്റ് അംഗങ്ങളുടെ സഹായവും പിന്തുണയും തങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനമാണന്ന് ഇവര്‍ പറയുന്നു. ഉടന്‍ തന്നെ കാറ്ററിംഗ് യൂണിറ്റിന്റെ വിപുലീകരണത്തിന് തയ്യാറെടുക്കുകയാണ് ഇവര്‍. തങ്ങളുടെ ഗുണഭോക്തൃവിഹിതം കൊണ്ടാണ് ആരംഭിച്ചതെന്നും ഇതിന്റെ വിജയത്തിന്റെ ഓരോ അംശവും തങ്ങളുടെ കൂട്ടായ്മയുടേയും കഠിനാദ്ധ്വാനത്തിന്റേയും വിജയം കൂടിയാണന്ന് ഇവര്‍ പറയുന്നു. തങ്ങളുടെ കാറ്ററിംഗ് യൂണിറ്റിനായി പുതിയ കെട്ടിടവും വാഹനവും വാങ്ങാനുള്ള ശ്രമത്തിലാണിവര്‍. മറ്റുള്ളവര്‍ക്ക് മാതൃകയായി ബിസിനസ്സിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് മുന്നേറാന്‍ ഇവര്‍ കഠിനാദ്ധ്വാനം ചെയ്യുന്നു.
എ.ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: