പട്ടുചുറ്റി അഭിമാനത്തോടെ നടക്കുന്നവരില്‍ പലര്‍ക്കും അറിയില്ല പട്ടുവന്നവഴി. കടല്‍ കടന്നുവന്നുവെന്നു ചിലര്‍, അതല്ല പട്ടിനുള്ളതു ഭാരത പാരമ്പര്യമെന്നു പലര്. പക്ഷേ പട്ടുനൂല്‍ ഉല്‍പ്പാദിപ്പിക്കുന്നത് പുഴുവാണെന്നും പട്ടിന്റെ ചേലില് അതാകുന്നത് ഏറെ പേര് അദ്ധ്വാനിച്ചാണെന്നുംകൂടി അറിയുമ്പോള്‍ പട്ടണിയുന്നവര്ക്ക് പകിട്ടേറും. അതിനുള്ള അവസരമൊരുക്കിയിരിക്കുകയാണ് കൊച്ചിയില്‍ നടക്കുന്ന സില്‍ക്ക് മാര്‍ക്ക് എക്സ്പോ.
ഇന്നത്തെ തലമുറയിലെ സത്രീകളുടെ വസ്ത്ര ശേഖരത്തിലും പട്ടിനുളള സ്ഥാനം വലുതാണ്. പട്ടുസാരികള്‍ എന്തുകൊണ്ടാണ് സത്രീകള്‍ക്കിടയില്‍ ഇത്ര പ്രിയങ്കരമാകുന്നത്.ഒരുപക്ഷേ സ്വര്‍ണ്ണം കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനം അലങ്കരിക്കുന്നത് പട്ടുതന്നെയാണ് എന്നാല്‍ വിലയേറിയ പട്ടിന്റെ വിപണയില്‍ വ്യാജന്മാര് ഏറയാണ് എന്നസത്യം നമ്മള് തിരിച്ചറിയാതെ പോകുന്നു. ഇത്തരത്തിലുളള കളളനാണയങ്ങളെ തിരിച്ചറിയാനുളള ട്രേഡ് മാര്‍ക്ക് സീലാണ് സില്‍ക്ക് മാര്‍ക്ക്.
മാറി മാറി വരുന്ന ഫാഷന്‍ ട്രെന്‍ഡുകളോട് ഏറെ ആഭിമുഖ്യമുളള മലയാളിക്ക് വര്‍ണ്ണ വസ്ത്ര വൈവിധ്യമാണ് കൊച്ചിയില്‍ ആരംഭിച്ച സില്‍ക്ക് എക്സ്പോ സമ്മാനിക്കുന്നത്. സാധാരണ ഗതിയില്‍ അധികമായി കണ്ടുവരുന്ന മള്‍ബറി പട്ടുനൂല്ക്കളെ കൂടാതെ വൈല്‍ഡ് സില്ക്കായ വനിയ സില്‍ക്സിലെ റ്റാസാര് മുഗ എറി ഇനങ്ങളിലെ വസ്ത്രങ്ങളും കണ്ടു ബോധ്യപ്പെട്ടു വാങ്ങാവുന്നതാണ്. അതിനായി പ്രദര്‍ശനത്തില്‍ പട്ടു നൂല് പുഴുക്കളുടെ വളര്‍ച്ചയും വിവിധ ഘട്ടങ്ങളും, പട്ടുനെയ്ത്തും തറിയുപയോഗവും ഉള്‍പ്പെടെ പട്ടിന്റെ നിര്‍മ്മാണ വിശേഷങ്ങളും സന്ദര്‍ശകര്‍ക്ക് ഇവിടെ നേരിട്ടുകാണാം. 60-ല്‍ അധികം സ്റ്റാളുകളുള്ള പ്രദര്‍ശനം എറണാകുളം കലൂര്‍ റെനെ ഇവന്റ് ഹബ്ബിലാണ്, ഏഴാം തീയതിവരെ. ഇന്ത്യയയുടെ വിവിധഭാഗങ്ങളിലെ വസ്ത്ര സങ്കല്‍പ്പങ്ങളുടെ സമന്വയം കുടിയാണിവിടെ. കനം കുറഞ്ഞ വെയ്റ്റ്ലസ് പട്ടില്‍ തുടങ്ങി കനം കൂടിയ ഹൈവെയ്റ്റ് പട്ടുവരെ ലഭ്യമാണ് കൂടാതെ നമ്മള് വാങ്ങുന്ന വിലയേറിയ ഗുണമേന്മയുളള പട്ടിന്റെ വിപണയില്‍ വ്യാജന്മാരെ തിരിച്ചറിയാന്‍ മറ്റൊരു വഴി കൂടി പങ്കുവയ്ക്കുകയാണ് പ്രദര്‍ശനം.
ശ്രീജ ശിവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: