വാഷിംഗ്ടണ്‍: അമേരിക്കയിലെ ലോ സാഞ്ചലസിലെ രണ്ടാമത്തെ വലിയ നഗരമായ ലോങ് ബീച്ചിലേ മേയര്‍ പദവിയിലേക്ക് മത്സരിക്കാന്‍ ഇന്ത്യക്കാരിയും ഒരുങ്ങുന്നു. ചെന്നൈയില്‍ നിന്നുള്ള സുജ ലോവന്താലാണ് മറ്റു അഞ്ച് സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിച്ച് മേയറാകാന്‍ തയ്യാറെടുക്കുന്നത്.
നിലവില്‍ സിറ്റി കൗണ്‍സില്‍ അംഗമായിട്ടാണ് സുജ പ്രവര്‍ത്തിക്കുന്നത്. ലോസഞ്ചലസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നിന്ന് എക്ണോമിക്സില്‍ ബിരുദം കരസ്ഥാമാക്കിയ സുജ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ മാസ്റ്റേഴ്സ് ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്.
കൂടാതെ യുഎസ്സിയില് നിന്ന് പോളിസിയിലും പ്ലാനിങ് ആന്‍ഡ് ഡവലപ്പമെന്റിലും സുജ ഡോകടറൈറ്റ് നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: