ബെയ്റൂട്ട്: ലെബനന് പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം റോക്കറ്റ് വീണ് പൊട്ടിത്തെറിച്ചു. കൊട്ടാര കവാടത്തിന് 100 മീറ്റര്‍ മാത്രം അകലെയുള്ള തോട്ടത്തിലാണ് റോക്കറ്റ് വന്ന് പതിച്ചത്. സ്ഫോടനത്തില്‍ അത്യഹിതങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ അരാണെന്ന് കണ്ടെത്തിയിട്ടില്ല.
ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നത്. രണ്ട് റോക്കറ്റുകളില്‍ ഒന്നാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം പതിച്ചത്. മറ്റൊന്ന് ബാബ്ഡയിലെ ലബനീസ് ഭടന്മാരുടെ പരിശീലന ക്യാമ്പിനടുത്താണ് പതിച്ചതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
ലെബനനിന്റെ വിവിധ സ്ഥലങ്ങളില്‍ സിറിയ നടത്തുന്ന ആക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംഭവം കൂടിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ലബനിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നും റോക്കറ്റ് ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: