മോസ്കോ: ഒടുവില്‍ സ്നോഡന് മോസ്കോ വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുന്നു. റഷ്യ അഭയം നല്കാന് തീരുമാനിച്ചതിനെ തുടര്‍ന്നാണ് സ്നോഡന്റെ ഒരുമാസത്തിലേറെയായുള്ള വിമാനത്താവള വാസത്തിന് അന്ത്യമാകുന്നത്.റഷ്യയില്‍ അഭയാര്‍ത്ഥി പദവി ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ സ്നോഡന് വിമാനത്താവളം വിട്ടു.കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ കണ്ണു വെട്ടിച്ച് ടാക്സികാറില്‍ രഹസ്യകേന്ദ്രത്തിലേക്ക് കടക്കുകയായിരുന്നു. ജീവനു ഭീഷണിയുള്ളതിനാലാണ് മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ തയ്യാറാകാതിരുന്നതെന്നും അദ്ദേഹത്തിന്റെ സുരക്ഷയാണ് പരമപ്രധാനമെന്നും അഭിഭാഷകന് പിന്നീട് പറഞ്ഞു.സ്നോഡന് അഭയം നല്‍കാനുള്ള റഷ്യയുടെ തീരുമാനത്തില്‍ വിക്കിലീക്സ് നന്ദി രേഖപ്പെടുത്തി. വെനസ്വേല ഉള്‍പ്പെടെ മൂന്ന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും സ്നോഡന് അഭയം നല്കാന് തയ്യാറാണെന്ന് അറിയിച്ചിരുന്നു. അതെസമയം സ്നോഡന് അഭയം നല്‍കാനുള്ള റഷ്യയുടെ തീരുമാനത്തില്‍ അമേരിക്ക റഷ്യയെ പ്രതിഷേധം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: