കരുനാഗപ്പള്ളി: സോളാര്‍ തട്ടിപ്പുക്കേസില്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലിന്റെ പങ്കിനെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തെ തുടര്‍ന്നുണ്ടായ കല്ലേറില്‍ പ്രകടനത്തില്‍ പങ്കെടുത്ത 300 പേര്‍ക്കെതിരെ കരുനാഗപ്പള്ളി പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അയണിവേലിക്കുളങ്ങര ഉഷസ് വീട്ടില്‍ പ്രേംകുമാറിന്റെ മകന് അമ്പരീഷിനെ അറസ്റ്റുചെയ്തു.
പ്രകടനത്തിനിടയില്‍ നിന്നും പതിനഞ്ച് പേര് അടങ്ങുന്ന സംഘമാണ് കല്ലേറിന് നേതൃത്വം കൊടുത്തതെന്ന് കരുനാഗപ്പള്ളി പോലീസ് സബ്ഇന്‍സ്പെക്ടര്‍ ഷിബുകുമാര്‍ പറഞ്ഞു. കല്ലേറില്‍ കണ്ണിന് ഗുരുതരമായി പരിക്കേറ്റ എസ്.ഐ മോഹനചന്ദ്രന് പോലീസുകാരായ പ്രസന്നന്, വിനോദ് എന്നിവര്‍ കരുനാഗപ്പള്ളി ഗവ: ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: