ദുബൈ: അമേരിക്കന്‍ കരാഗ്രഹങ്ങളില് കിടക്കുന്ന മുസ്ലീം തടവുകാരെ മോചിപ്പിക്കുമെന്ന് അല്‍ഖ്വെയ്ദ നേതാവ് അയ്മാന്‍ അല്‍ സാവാരി. ക്യൂബയിലെ ഗ്വന്ഡനാമോ ബേയില്‍ നിന്നാണ് തീവ്രവാദ കുറ്റവുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്തത്.
നിരവധി പേരെയാണ് ഇതുപോലെ തടവില്‍ വച്ചിരിക്കുന്നത് ഇവരെ വിചാരണയില്ലാതെ തടവിലിട്ടു പീഡിപ്പിക്കുകയാണെന്നാണ് അയ്മാന്‍ അല്‍ സാവാരി പറയുന്നത്. 166 പേരില്‍ 80ഓളം പേര് അഞ്ച് മാസത്തിലേറയായി ഭക്ഷണം കഴിക്കാതെയായിട്ടെന്ന് അയ്മാന്‍ പറഞ്ഞു.
ഒരു വെബ്സൈറ്റില്‍ ജൂലൈയ് 31ന് പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിലാണ് സവാഹിരിയുടെ അഭിപ്രായ പ്രകടനം. തടവുകാരില്‍ ഏറെയും അല്‍ സാവാരി നേതാവായ ആഗോള തീവ്രവാദ കണികളില്പ്പെട്ടവരാണ്.
അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തെയും സവാഹിരി അപലപിച്ചു. അഫ്ഗാനിസ്ഥാനിലും യെമനിലും പാകിസ്ഥാനിലും അമേരിക്കയുടെ ദൗത്യം പരാജയപ്പെട്ടു എന്നാണ് ഇത് തെളിയിക്കുന്നത്. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ലബനീസ് ഗ്രൂപ്പ് ഹിസ്ബുള്ളയുടെ പങ്കാളിത്തത്തെയും അയ്മന് അല്‍ സവാഹിരി രൂക്ഷമായി വിമര്‍ശിച്ചു.
രണ്ട് ദിവസം മുമ്പ് പാകിസ്ഥാനില്‍ ജയില്‍ ആക്രമിച്ച് താലിബാന് ഇരുനൂറ്റിയമ്പതോളം തടവുപുളളികളെ മോചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: