ന്യൂയോര്‍ക്ക്: അമേരിക്കന്‍ നിയമ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന് മുന്‍ സിഐഎ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന്റെ പിതാവ് ലൊണ് സ്നോഡന്.
യുഎസ് ചാരപദ്ധതി പുറത്തുവിട്ടതിലൂടെ ഒബാമ ഭരണകൂടത്തിന്റ കണ്ണിലെ കരടായ എഡ്വേര്‍ഡ് ഇപ്പോള്‍ റഷ്യന്‍ വിമാനത്താവളത്തില്‍ കഴിയുകയാണ്. എഡ്വേര്‍ഡിനെ കാണാന്‍ റഷ്യയില്‍ പോകാന്‍ യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ ആവശ്യപ്പെട്ടിരുന്നതായും ലൊണ് വെളിപ്പെടുത്തി.
ഭരണകൂടവും യുഎസ് കോണ്‍ഗ്രസും എഡ്വേര്‍ഡിനെ ഏറെ അധിക്ഷേപിച്ചു. അമേരിക്കന്‍ നിയമവ്യവസ്ഥയില്‍ നിന്ന് അവന് നീതി ലഭിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമുണ്ട്, ലൊണ് പറഞ്ഞു.
മോസ്കോയിലേക്ക് പോകാന്‍ ഏതാനും ആഴ്ച്ചകള്‍ക്കു മുന്‍പ് എഫ്ബിഐ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ അതു തള്ളിക്കളഞ്ഞിട്ടില്ല. പോകാന്‍ തയാറാണ്.പക്ഷേ എഫ്ബിഐ എഡ്വേര്‍ഡിനെ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നറിയണം.
അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ സുരക്ഷിതതാവളംതേടിപ്പോയേനെ. ഇനിയുള്ള കാലമത്രയും റഷ്യയില്‍ തങ്ങാനാണ് എഡ്വേര്‍ഡിന്റെ തീരുമാനമെങ്കില്‍ അതിനെ അംഗീകരിക്കുമെന്നും ലൊണ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: