കൊല്ലം: ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും കഴിഞ്ഞ മാസം 28ന് രക്ഷപെട്ട ഗുണ്ട ആശ്രാമം ചേരിയില്‍ ലക്ഷമണ നഗര്‍-31 ശോഭാ മന്ദിരത്തില്‍ പവിത്രന് മകന് മൊട്ട വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു (22) പോലീസ് പിടിയിലായി. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബി.കൃഷ്ണകുമാര്‍, സി.ഐ എസ്.ഷെരീഫ് എന്നിവരുടെ നിര്‍ദ്ദേശാനുസരണം എസ്.ഐ. ജി.ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോസ്പ്രകാശ്, അനന്‍ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരി, സുനില്‍, സജിത്, കൃഷ്ണകുമാര്‍, ഗുരുപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് ആറ്റിങ്ങലുള്ള രഹസ്യസങ്കേതത്തില്‍ നിന്നും വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങളായി നിരവധി ക്രിമിനല്‍ കേസുകളിലും, കൊലപാതക ശ്രമം ഉള്‍പ്പെടെ കയ്യേറ്റവും, അതിക്രമവും ആയുധം കൊണ്ട് ദേഹോപദ്രവം ഏല്പിക്കല്, ഭീഷണിപ്പെടുത്തല്‍ എന്നീ കേസുകളിലും പ്രതിയാണ്. വിവിധ ക്രിമിനല്‍ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വന്ന ഇയാള്‍ നിസാരകാര്യങ്ങള്‍ക്ക് പോലും ഹീനമായ കുറ്റകൃതൃം ചെയ്യുന്നയാളാണ്. കൂടാതെ ഇയാളുടെ പ്രവൃത്തികള്‍ പൊതുജനങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതര പ്രത്യാഘാതം ഭയന്ന് പൊതുജനങ്ങള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കാറില്ല. ഇതിനാല്‍ മൊട്ടവിഷ്ണുവിനെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി നേരത്തെ അറസ്റ്റ് ചെയ്തത്. 2012ല്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വന്നതിനാല്‍ വീണ്ടും ഗുണ്ടലിസ്റ്റില് ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യുന്നതിന് ജില്ലാകളക്ടര്‍ ഉത്തരവായതിന്റെ അടിസ്ഥാനത്തിലാണ് 28ന് വെളുപ്പിന് അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചത്. എന്നാല്‍ പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: