ബാംഗ്ലൂര്‍: ഐടി മേഖലയിലെ മുന്‍ നിരക്കാരായ എച്ച് സി എല്‍ ടെക്നോളജീസിന്റെ ലാഭം 42 ശതമാനം ഉയര്‍ന്ന് 1210 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 854 കോടി രൂപയായിരുന്നു അറ്റലാഭം. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വരുമാനം എട്ട് ശതമാനം ഉയര്‍ന്ന് 6,944 കോടി രൂപയിലെത്തി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വരുമാനം 6,425 കോടി രൂപയായിരുന്നു. ഡോളര്‍ വരുമാനം 3.1 ശതമാനം വര്‍ധിച്ച് 1228 ദശലക്ഷം ഡോളറിലെത്തി. 1191 ദശലക്ഷം ഡോളറായിരുന്നു മുന്‍ വര്‍ഷത്തെ ഡോളര്‍ അടിസ്ഥാനപ്പെടുത്തിയുള്ള വരുമാനം. ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് ആറ് രൂപ ലാഭവിഹിതം നല്‍കുന്നതിനും എച്ച് സി എല്‍ ടെക്നോളജീസ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: