ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ടുള്ള ബില്ലില്‍ പ്രസിഡന്റ് ഒപ്പു വച്ചു. രോഗിയുടെ ജീവന് അപകടത്തിലാണെന്നു കണ്ടാല്‍ ഗര്‍ഭഛിദ്രം അനുവദിക്കാമെന്ന ബില്ലിലാണ് പ്രസിഡന്റ് മിഖായേല്‍ ഡി ഹിഗ്ഗിന്സ ഒപ്പു വച്ചത്. നേരത്തേ പാര്‍ലമെന്റില്‍ ബില്‍ പാസായിരുന്നു.
പ്രസിഡന്റ് ബില്ലില്‍ ഒപ്പുവച്ചതോടെ ഒരിക്കലും ഗര്‍ഭഛിദ്രം അനുവദിക്കില്ലെന്ന നിയമത്തില്‍ ഇളവ് വന്നു. ഗര്‍ഭഛിദ്രം അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജയായ സവിത ഹാലപ്പനവര്‍ മരിച്ചതോടെയാണ് പുതിയ നിയമം കൊണ്ടു വന്നത്. കത്തോലിക്കന് രാജ്യമായ അയര്‍ലാന്‍ഡില്‍ നിയമം അനുവദിക്കാത്തതിനാലാണ് ഗര്‍ഭഛിദ്രം നടത്താതിരുന്നത്.
സവിതയുടെ മരണത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉണ്ടായതോടെയാണ് നിയമം കൊണ്ടു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: