കൊളംബോ: ശ്രീലങ്കന്‍ നാവിക സേന 65 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് ഇവരെ ശ്രീലങ്കന്‍ സേന പിടികൂടിയത്.
വടക്കന്‍ തീരപ്രദേശമായ പോയിന്റെ പെട്രോയില്‍ നിന്ന് അഞ്ച് ബോട്ടുകളില്‍ നിന്നായി 34 പേരേയും മുല്ലത്തീവില്‍ നാല് ബോട്ടുകളില്‍ നിന്നായി 31 പേരെയുമാണ് പിടികൂടിയത്. മത്സ്യതൊഴിലാളികളിലെ ഈ രണ്ട് സംഘങ്ങളേയും പിന്നീട് പോയിന്റെ പെട്രോയിലേക്കും ട്രിന്കോമോളിയിലേക്കും നിയമ നടപടികള്‍ക്കായി കൊണ്ടുപോയി.
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഇവര്‍ക്കെതിരെ കുറ്റം ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: