വാഷിങ്ടണ്‍: അമേരിക്കയുടെ രഹസ്യരേഖകള്‍ വിക്കിലിക്സിന് ചോര്‍ത്തിക്കൊടുത്ത കേസില്‍ അറസ്റ്റിലായ മുന്‍ അമേരിക്കന്‍ ഇന്റലിജന്‍സ് അനലിസ്റ്റ് ബ്രാഡ്ലി മാനിങ് കുറ്റക്കാരനാണെന്ന് കരസേനാ കോടതി കണ്ടെത്തി. പരമാവധി 136 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ഇന്ന് മുതല്‍ മാനിങ്ങിന്റെ തടവ് ശിക്ഷ ആരംഭിക്കും.
ഇരുപതോളം കുറ്റങ്ങളാണ് മാനിങ്ങിനെതിരെ ആരോപിച്ചിട്ടുള്ളത്. അതേസമയം ശത്രുക്കളെ സഹായിച്ചുവെന്ന കേസില്‍ നിന്ന് മാനിംഗിന് കുറ്റവിമുക്തനാക്കി. വിധിയെ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ശക്തമായി വിമര്‍ശിച്ചു. വിചാരണയില്‍ കള്ളക്കളി നടന്നുവെന്നും അസാഞ്ചെ ആരോപിച്ചു. അമേരിക്കന്‍ സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്പില് കൊണ്ടു വരിക മാത്രമാണ് ബ്രാഡ്ലി മാനിംഗ് ചെയ്തതെന്ന് അസാഞ്ചെ പറഞ്ഞു.
2010 മേയിലാണ് ബ്രാഡ്ലി മാനിങ് ഇറാഖില്‍ അറസ്റ്റിലായത്. 2009-2010 വര്‍ഷങ്ങളില്‍ ഇറാഖില്‍ ജൂനിയര്‍ ഇന്റലിജന്‍സ് അനലിസ്റ്റായിരിക്കുമ്പോഴാണ് മാനിങ്ങ് വിക്കിലീക്സിന് രഹസ്യ രേഖകള്‍ ചോര്‍ത്തിയത്. അമേരിക്ക നേരിട്ട ഏറ്റവും വലിയ രഹസ്യ രേഖാ ചോര്‍ച്ചയായിരുന്നു അത്.
2007ല്‍ യുഎസ് ഹെലികോപ്ടര്‍ ഇറാഖില്‍ നടത്തിയ ആക്രമണത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടതോടെയാണ് മാനിംഗ് ലോകശ്രദ്ധ നേടിയത്. ഇറാഖില്‍ പത്രലേഖകനെ ഉള്‍പ്പെടെ ഹെലികോപ്ടറില്‍ നിന്ന് വെടിവെച്ചിട്ട് പരിഹസിക്കുന്ന അമേരിക്കന്‍ സൈനികരുടേതടക്കമുള്ള ദൃശ്യങ്ങള്‍ ലോകത്തിന് മുന്പില് കൊണ്ടുവന്നത് ബ്രാഡ്ലിയാണ്. ഈ വര്‍ഷമാദ്യം വിവിധ വകുപ്പുകളിലായി 20 വര്‍ഷം തടവ് മാനിംഗിന് ലഭിച്ചിരുന്നു. പിന്നീട് മാനിംഗിനെതിരെ കൂടുതല്‍ ഗൗരവമായ വകുപ്പുകള്‍ ചുമത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: