ലണ്ടന്‍: ബ്രിട്ടീഷ് രാജവംശത്തിലെ പുതിയ കുമാരന്റെ ജനനം ലോകത്തെ അറിയിക്കാന്‍ നിയുക്തനായ ഇന്ത്യാക്കാരന് ബാദര്‍ അസിം ഉടന്‍ ബ്രിട്ടന് വിടാന്‍ സാധ്യത. ബ്രിട്ടണില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന വിസ ഒക്ടോബര്‍ അവസാനം പുതുക്കപ്പെട്ടില്ലെങ്കില് ബക്കിങ്ന്ഘാം പാലസില്‍നിന്ന് ബാദര്‍ അസിം എന്ന ഇന്ത്യാക്കാരന് പുറത്ത് കടക്കേണ്ടി വരും.
കൊല്‍ക്കത്തയിലെ ഒരു തെരുവില്‍ നിന്ന് ബ്രിട്ടണിലെ ബക്കിങ്ന്ഘാം പാലസ് വരെയെത്തിയ ബാദര്‍ അസിം വില്യം-കെയ്റ്റ് ദമ്പതികളുടെ പുത്രന്റെ ജനനത്തോടെയാണ് പ്രശസ്തനായത്. പുതിയ രാജകുമാരന്റെ ജനനമറിയിച്ചുള്ള നോട്ടീസ് പാലസിന് മുന്നില്‍ പതിപ്പിക്കാന്‍ അസിം സഹായിക്കുന്നത് ടെലിവിഷനിലൂടെ ലോകമെങ്ങുമുള്ള കോടിക്കണക്കിന് ജനങ്ങളാണ് വീക്ഷിച്ചത്.
ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സിന് ചേര്‍ന്നതാണ് 25 കാരനായ ബാദര്‍ അസിമിനെ ബക്കിങ്ന്ഘാം കൊട്ടാരത്തിലെത്തിച്ചത്. വിസ കാലാവധി അവസാനിക്കുന്നതോടെ എലിസബത്ത് രാജ്ഞിയുടെ പരിചാരകപദവിയും നഷ്ടമാകും. എന്നാല്‍ കൊട്ടാരം ഈ വര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. വിസ പുതുക്കാനുള്ള അപേക്ഷ അതിന്റെ മുന്‍ഗണന അനുസരിച്ച് പരിഗണിക്കുമെന്ന് ബ്രിട്ടണിലെ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. 2011ലാണ് നേപ്പിയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് അസിം ബിരുദം നേടിയത്.
സെന്റ് മേരി അനാഥാലയമാണ് അസിമിനെ പഠനത്തിനുള്ള സാമ്പത്തിക സഹായം നല്‍കിയത്, 2012 ഫെബ്രുവരിയിലാണ് അസിമിന് ബക്കിങ്ന്ഘാം കൊട്ടാരത്തില്‍ പരിചാരകജോലി ലഭിച്ചത്.
രാജകുമാരന്റെ ജനനദിവസം ആ ദൗത്യം ലോകത്തിനെ അറിയിക്കുന്നതില്‍ അംസിം അപ്രതീക്ഷിതമായാണ് ഭാഗമായത്. രാജ്ഞിയുടെ പ്രസ് സെക്രട്ടറി എലിസ ആന്ഡേര്സനൊപ്പമാണ് ആസിം ക്യമാറക്ക് മുന്നില്‍ അന്ന് പ്രത്യക്ഷപ്പെട്ടത്. ബ്രിട്ടന്റെ പുതിയ രാജകുമാരന്റെ വരവറിയിച്ചുള്ള സന്ദേശം ലോകത്തെ അറിയിച്ച അസിമിനെ അന്ന് മുതല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.
കൊല്‍ക്കത്തയിലെ തെരുവില്‍ നിന്ന് ബക്കിംഗ്ഹാം കൊട്ടാരം വരെയെത്തിയ അസിമിനെക്കുറിച്ച് ഒട്ടേറെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് വിസാകാലാവധി 0അവസാനിച്ച് അസിം കൊട്ടാരം വിടുന്നു എന്ന വാര്‍ത്തയും പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: