റാവല്‍പിണ്ടി: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ കൊലക്കേസില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫിനെതിരെ അടുത്തയാഴ്ച്ച കുറ്റം ചുമത്തും.
2007 ഡിസംബര്‍ 27നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. ഗൂഢാലോചനയും കൊലപാതകവുമാണ് മുഷ്റഫിനെതിരെ ചുമത്തുന്നത്.
റാവല്‍പിണ്ഡിയിലെ ഭീകരവിരുദ്ധകോടതിയില്‍ ഇന്നലെ വന്‍ സുരക്ഷാസന്നാഹങ്ങളോടെ മുഷ്റഫിനെ ഹാജരാക്കിയിരുന്നു. കുറ്റം ചുമത്തുന്ന അടുത്ത ചൊവ്വാഴ്ച്ച മുഷ്റഫിനെ വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ചൗധരി അഷര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: