ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ വസീറസ്താന് മേഖലയില്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് എട്ട് പേര് കൊല്ലപ്പെട്ടു. പാക് താലിബാനും അല്ഖ്വഇദയ്ക്കും വ്യക്തമായ സ്വാധീനമുള്ള മേഖലയാണ് വടക്ക് പടിഞ്ഞാറന്‍ വസീറസ്താന്.
ആക്രമണത്തില്‍ മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യു എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പാകിസ്ഥാന് സന്ദര്‍ശിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കവെയാണ് വീണ്ടും ഡ്രോണ്‍ അക്രമണം ഉണ്ടായിരിക്കുന്നത്.
അതേസമയം വ്യാപക പ്രതിഷേധമാണ് അമേരിക്കയുടെ ഡ്രോണ്‍ അക്രമണത്തിനെതിരെ പാകിസ്ഥാനില്‍ നടക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുളള കടന്നുകയറ്റമെന്നാണ് തഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി അക്രമണത്തെ കുറിച്ച് പ്രതികരിച്ചത്.
നേരത്തെ പ്രധാനമന്ത്രിയായി തെരെഞ്ഞടുക്കപ്പെട്ട നവാസ് ഷെരീഫ് ഡ്രോണ്‍ അക്രമണം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: