ആലുവ: മഞ്ഞള്ളൂര്‍ മണിയന്തടം പട്ടികജാതി കോളനിയില്‍ പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ചിരുന്ന നാല് ഏക്കര്‍ ഭൂമി കോളനിക്ക് പുറത്തുള്ളവര്‍ക്ക് പതിച്ച് നല്കുവാനുള്ള തഹസില്‍ദാറുടെ തീരുമാനം മൂവാറ്റുപുഴ മുന്‍സിഫ് കോടതി തടഞ്ഞു.
മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ ഒത്താശയോടെയാണ് സ്ഥലം പതിച്ചു നല്കാന് തഹസില്‍ദാര്‍ തയ്യാറായത്. ഭൂമി അളന്നു തിരിച്ച് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ കോളനി വാസികള്‍ തടഞ്ഞിരുന്നു. 1984 ല്‍ മേജര്‍ ഹരിജന്‍ കോളനിയായി പ്രഖ്യാപിച്ചിട്ടുളള മണിയന്തടം കോളനിയിലെ ഭൂമിയാണ് പുറത്തുള്ളവര്‍ക്ക് പതിച്ച് നല്കാന് തഹസില്‍ദാര്‍ നീക്കം നടത്തിയത്. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ കളക്ടറേയും മൂവാറ്റുപുഴ ആര്‍ഡിഒയേയും സമീപിക്കുകയും അനുകൂലമായ മറുപടി ലഭിക്കുകയും ചെയ്തിരുന്നു. ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളം തരിശ് മിച്ച ഭൂമികള്‍ കിടന്നിട്ടും കോളനി വികസനത്തിന് മാറ്റിയിട്ടിരിക്കുന്ന ഭൂമി തട്ടിപ്പറിക്കാനാണ്, പഞ്ചായത്തും രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി രംഗത്ത് വന്നിരിക്കുന്നത്. ഇനി എംഎല്‍എയെ കൊണ്ട് നിയമസഭയില്‍ സബ് മിഷന് കൊണ്ടുവരാനുള്ള നീക്കമാണ് നടത്തുന്നത്. പ്രത്യേക ഫണ്ട് ഉണ്ടായിട്ടുപോലും ഇങ്ങോട്ടുള്ള റോഡ് നന്നാക്കാന്‍ നടപടിയില്ലത്രെ. ഇതുമൂലം കോളനി വികസനം വഴിമുട്ടി നില്‍ക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ ഹിന്ദുഐക്യവേദി തീരുമാനിച്ചതായി ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി റെജി ചെറുശ്ശേരി അറിയിച്ചു. ഐക്യവേദി മണിയത്തടം സ്ഥാനീയ സമിതി യോഗം കൂടി കോളനിയിലെ ഒരു സെന്റ് പോലും ഇനി പതിച്ചു നല്കുവാന് അനുവദിക്കില്ലെന്ന് തീരുമാനിച്ചു. സ്ഥാനീയ സമിതി രക്ഷാധികാരി ശിവന്‍കുട്ടി, സെക്രട്ടറി ബിനു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: