റോം: അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമായ സ്വവര്‍ഗരതി സംബന്ധിച്ച് പോപ്പ് ഫ്രാന്‍സിസ് നയം വ്യക്തമാക്കി.
സ്വവര്‍ഗരതിക്കാരുടെ ശരിയും തെറ്റും നിര്‍ണയിക്കാന്‍ താന്‍ ആരുമല്ലെന്നും അവരെ ഒറ്റപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം. ബ്രസീലിയന്‍ പര്യടനത്തിനുശേഷം റോമിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്. കത്തോലിക്കാ സഭയുടെയും തന്റെ മുന്‍ഗാമിയായ ബെനഡിക്റ്റ് പതിനാറാമന്റെയും നിലപാടുകള്‍ക്ക് കടക വിരുദ്ധമായ അഭിപ്രായ പ്രകടനത്തിലൂടെ പോപ്പ് പുതിയ ആശയ സംവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്.
സ്വവര്‍ഗരതിക്കാരനായ ഒരാള്‍ ദൈവത്തിനെ അറിയാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അയാളുടെ വിധികര്‍ത്താവാകാന്‍ ഞാന്‍ ആരാണ്, പോപ്പ് ചോദിച്ചു. സ്വവര്‍ഗരതിക്കാരെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പാടില്ല. എന്നാല്‍ അവര്‍ക്കുവേണ്ടിയുള്ള ലോബിയിങ് അപകടകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വത്തിക്കാന്‍ ബാങ്കില്‍ നിര്‍ണായക പദവിയില്‍ നിയമിക്കപ്പെട്ട ബാറ്റിസ്റ്റ റിക്ക പുരുഷ വേശ്യകളുമായി ബന്ധം പുലര്‍ത്തുന്നെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തിന് പോപ്പ് ഇങ്ങനെ മറുപടി പറഞ്ഞു ‘ വത്തിക്കാനിലെ ഒരാളുടെയും തിരിച്ചറിയല്‍ കാര്‍ഡില്‍ സ്വവര്ഗരതിക്കാരനെന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി എനിക്കറിവില്ല. എന്നാല്‍ അവരുടെ കൂട്ടത്തില്‍ സ്വവര്ഗരതിക്കാരുമുണ്ടാകാം.
വത്തിക്കാന്‍ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് ബാറ്റിസ്റ്റ റിക്കയ്ക്ക് സുപ്രധാന ചുമതല നല്‍കിയത്.
2010ല്‍ ഉറുഗ്വെയിലെ മോണ്ടെവിഡിയോയിലെ വത്തിക്കാന്‍ എംബസിയില്‍ കഴിഞ്ഞിരുന്ന കാലത്ത് റിക്ക സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ടിരുന്നെന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു രാത്രി എംബസിയിലേക്ക് പുരുഷ വേശ്യയെ വിളിച്ചുവരുത്തിയ റിക്കയെ സ്വവര്‍ഗരതിക്കാരുടെ ഗ്യാങ്ങ് അക്രമിച്ചതായും വാര്‍ത്തകള്‍ പരന്നിരുന്നു. തുടര്‍ന്നാണ് റിക്കയെ ഉറുഗ്വെയില്‍ നിന്നു തിരിച്ചുവിളിക്കാന്‍ വത്തിക്കാന്‍ പ്രേരിതരായത്.
പോപ്പ് ഫ്രാന്‍സിസിന്റെ നിയമനത്തെ ഏറെ സ്വാഗതം ചെയ്തവരുടെ കൂട്ടത്തില്‍ സ്വവര്‍ഗരതിക്കാരും ഉള്‍പ്പെട്ടിരുന്നു. പുതിയ മാര്‍പാപ്പ തങ്ങളോട് അനുഭാവ പൂര്‍വ്വമായ നിലപാട് സ്വീകരിക്കുമെന്ന കണക്കു കൂട്ടലായിരുന്നു ഇതിനു പിന്നില്‍. ആ നിഗമനം ശരിവയ്ക്കുന്നതാണ് പോപ്പിന്റെ ഇപ്പോഴത്തെ അഭിപ്രായപ്രകടനം.
ഫ്രാന്‍സിസ് പാപ്പയുടെ മൂന്‍ഗാമിയായ ബെനഡിക്റ്റ് പതിനാറാമന്‍ കടുത്ത സ്വവര്‍ഗരതി വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്.
മനുഷ്യ വര്‍ഗത്തിന്റെയും പരിസ്ഥിതിയുടെയും നിലനില്‍പ്പിനു തന്നെ സ്വവര്‍ഗരതി ഭീഷണിയാണെന്ന് ഒരവസരത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: