കൊട്ടാരക്കര: സിപിഎമ്മിലെ ഗ്രൂപ്പ് വൈരം മറച്ചുവെയ്ക്കാന്‍ എഴുകോണ്‍, കരിപ്ര മേഖലകളില്‍ സിപിഎം അക്രമം അഴിച്ചുവിടുന്നു.
പൊതുവേ രാഷ്ട്രീയ സംഘര്‍ഷം കുറവായ ഈ മേഖലയില്‍ സിപിഎമ്മില്‍ അടുത്തിടെ ഉണ്ടായ പൊട്ടിത്തെറികളും, ശക്തമായ ഗ്രൂപ്പുവൈരവും മറച്ചുവെക്കാന്‍ വേണ്ടിയും, ഗ്രൂപ്പുകളിക്കുന്നവര് മറ്റ് പാര്‍ട്ടിയില്‍ ചേക്കേറുന്നതിന് തടയിടാനും വേണ്ടിയാണ് അക്രമം അഴിച്ചുവിടുന്നത്. ഓടനാവട്ടത്തും, എഴുകോണിലും സ്കൂളുകളിനുള്ളില് തീര്‍ക്കേണ്ട പ്രശ്നങ്ങളാണ് സിപിഎം നേതൃത്വം തെരുവിലേക്ക് വലിച്ചിഴച്ചത്. മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ എത്തിയ സംഘമായിരുന്നു പുല്ലാത്തിക്കോട് ആര്‍എസ്എസ് ശാഖയില്‍ കയറി പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചത്. തുടര്‍ന്നും പലവട്ടം സംഘര്‍ഷത്തിന് ഇവര്‍ കോപ്പുകൂട്ടിയെങ്കിലും എതിര്‍വിഭാഗം സംയമനം പാലിച്ചതുകൊണ്ട് സംഘര്‍ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. സിപിഎം ഓടനാവട്ടം ലോക്കല്‍ സെക്രട്ടറിക്ക് വെട്ടേറ്റ സംഘത്തിലും പിണറായി പക്ഷം മൗനം പാലിച്ചത് ഗ്രൂപ്പിസത്തിന്റെ ഭാഗമായിരുന്നു. ഒരു കാലത്ത് ചെങ്കോട്ടകളായിരുന്ന മുട്ടറ പോലുള്ള മേഖലകളില്‍ സംഘപരിപാര്‍ സംഘടകള്‍ക്കുണ്ടായ വളര്‍ച്ചയാണ് അക്രമത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
തുടര്‍ച്ചയായി മുട്ടട വാര്‍ഡ് ബിജെപിക്ക് വേണ്ടി നിലനിര്‍ത്തുന്ന ദിലീപ് കുന്നത്തിന്റെ വീടിന് നേരെ അക്രമം അഴിച്ചുവിട്ടത് ഇതിന്റെ ഭാഗമാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ആര്‍എസ്എസിന്റെ നെടുമണ്‍കാവ് മണ്ഡലം കാര്യവാഹക് സജേഷിന് നേരെ ടി.പി വധത്തിന്റെ ട്രയര്‍ പോലുള്ള ആക്രമണം നടന്നത്. ഇന്നോവ കാറിലെത്തിയ സംഘത്തിന് വ്യക്തമായ ദിശ നല്കുവാന് സ്ഥലത്തെ നേതാവ് സമീപത്ത് ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഇതുവരെയും പോലീസിന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ക്ക് സമീപം വരെ പോലീസ് എത്തിയതായി സൂചനയുണ്ട്. പോലീസ് ഇടക്കാലത്ത് ശക്തമായ നടപടികളെടുക്കാന്‍ മടിച്ചതാണ് അക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു. ഇപ്പോള്‍ ശക്തമായ നടപടികളുമായി പോലീസ് രംഗത്ത് വന്നു കഴിഞ്ഞു.എഴുകോണില്‍ ബിജെപിയുടെ പാര്‍ട്ടി ഓഫീസ് തകര്‍ക്കാന്‍ പഞ്ചായത്തിന്റെ ഔദ്യോഹിക വാഹനത്തില്‍ എത്തിയ സംഭവം വളരെ ഗൗരവമുള്ളതാണെങ്കിലും ബന്ധപ്പെട്ടവര്‍ ഇതുവരെയും നടപടി എടുത്തിട്ടില്ല. പോലീസില്‍ തന്നെ ഒരു വിഭാഗത്തിന് ഭരണമാറ്റത്തിന്റെ പേടി വ്യാപിച്ചിട്ടുണ്ടെന്നുള്ളതാണ് വിലയിരുത്തല്‍. ഇത് പലപ്പോഴും സിപിഎമ്മിന് അനുഗ്രഹമാകുന്നു. നേതാക്കള്‍ ഇതേ ഭാഷയില്‍ പോലീസിനോട് കയര്‍ക്കാറുമുണ്ട്.
കൊട്ടാരക്കരയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമത്തിലും, പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണത്തിലും 15 ലധികം പ്രതികള്‍ ഉണ്ടെങ്കിലും ഇതുവരെ നാലുപേരെ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. പ്രതികള്‍ നിര്‍ബാധം പലപരിപാടിയിലും പങ്കെടുക്കുന്നുണ്ടെങ്കിലും അറസ്റ്റിലായത് പാര്‍ട്ടി പരിപാടികളില്‍ നിന്നും ഇടക്കാലത്ത് വിട്ടുനിന്ന് ബിസിനസില്‍ സജീവമാകാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവാര്‍ ആണെന്നതാണ് രസകരം. നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരാണെന്നത് അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടാണ് എസ്പി ഓഫീസില്‍ മാര്‍ച്ചിന് പങ്കെടുത്ത നേതാക്കള്‍ പോലീസിനെ വിരട്ടി നിര്‍ത്താനാണ് അവസരം വിനിയോഗിച്ചത്. സിപിഎമ്മിനോട് കളിച്ചാല്‍ എസ്പി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ കയറണമെങ്കില്‍ തങ്ങളുടെ സമ്മതം വേണ്ടിവരുമെന്നും തങ്ങളെ ദ്രോഹിച്ചവരുടെ മുന്‍കാല അനുഭവങ്ങള്‍ പഠിക്കണമെന്ന് താക്കീതും നല്‍കിയതോടെ പോലീസും പത്തിതാഴ്ത്തിത്തുടങ്ങി.
കോണ്‍ഗ്രസ് ഭവന് ആക്രമണ സമയത്തും പോലീസ് ഈ നിസംഗത പുലര്‍ത്തിയിരുന്നു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിക്കാന്‍ പോലും പോലീസ് കൂട്ടാക്കിയില്ല. ഭരണ നേതൃത്വം സരിതയുടെ ചുറ്റും കറങ്ങുമ്പോള്‍ അനുകൂല സാഹചര്യം മുതലെടുത്താണ് പോലീസിനെ വരുതിയിലാക്കി എതിരാളികളെ മര്‍ദ്ദിച്ച് ഒതുക്കാമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: