കൊട്ടാരക്കര: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരന്‍ തോട്ടില്‍ വീണു മരിച്ചു.
പള്ളിക്കല്‍ കാരാണി ചെമ്പന്‍കോണത്ത് പുത്തന്‍ വീട്ടില്‍ മഞ്ജുവിന്റെയും, രജനിയുടെയും മകന്‍ മനു ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം.
തോട്ടിന്‍കരയിലാണ് ഇവരുടെ വീട്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുറത്തിരുത്തി മാതാവ് എന്തോ ആവശ്യത്തിന് അകത്തേക്ക് കയറിപ്പോയി. ഇതിനിടയില്‍ കുട്ടി തോട്ടില്‍ വീഴുകയായിരുന്നു. സമീപത്ത് കുളിച്ചുകൊണ്ടിരുന്നവര്‍ വിവരം അറിയിച്ചതനുസരിച്ച് ഉടന്‍ തന്നെ കുട്ടിയെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: