ന്യൂദല്‍ഹി: വിദേശ നിക്ഷേപ നിയമത്തില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യമാണെന്ന് ധനകാര്യ മന്ത്രി പി.ചിദംബരം. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് ഇളവ് കൂടിയേ തീരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 ഓടെ ഇന്ത്യ കൂടുതല്‍ നിക്ഷേപ സൗഹൃദ രാജ്യമായി മാറുമെന്നും ചിദംബരം പറഞ്ഞു.
കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിന് ഉയര്‍ന്ന വിദേശ നിക്ഷേപമാണ് തേടുന്നത്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 4.8 ശതമാനമായിരുന്നു.
ആര്‍ബിഐയുടെ നടപടികള്‍ വായ്പാ നിരക്കുകള്‍ ഉയര്‍ത്തുന്നതിന് വഴി വയ്ക്കില്ലെന്നും ചിദംബരം പറഞ്ഞു. കമ്പനികള്‍ക്ക് വായ്പ നല്കുന്നതിനാവശ്യമായ തുക കൈവശം ഉണ്ടെന്ന് ബാങ്കുകള്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വില സ്ഥിരമാണോയെന്ന് ഉറപ്പ് വരുത്തുക മാത്രമല്ല ആര്‍ബിഐയുടെ ധര്‍മമെന്നും വളര്‍ച്ചയെ പ്രോത്സാഹിപ്പികുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വേണമെന്നും ചിദംബരം അഭിപ്രായപ്പെട്ടു.
റിസര്‍വ് ബാങ്കിന്റെ ആദ്യപാദ ധന അവലോകനം ഇന്ന് നടക്കാനിരിക്കെയാണ് ചിദംബരത്തിന്റെ ഈ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: