ബാഗ്ദാദ്: ഇറാഖില്‍ ഉണ്ടായ കാര്‍ബോംബ് സ്ഫോടങ്ങളില്‍ 50 പേര് കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. ഷിയാ വിഭാഗക്കാര്‍ അധികമുള്ള ബാഗ്ദാദിലെ പ്രദേശങ്ങളിലും മറ്റ് നഗരങ്ങളിലുമാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്.
കിഴക്കന്‍ നഗരമായ സദ്റിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. മഹ്മുദിയ, കുത്,ബസ് നഗരങ്ങളിലും നിരവധി പേര് കൊല്ലപ്പെട്ടു. മാര്‍ക്കറ്റ് പരിസരത്തും കാര്‍ പാര്‍ക്കിംഗ് ഏരിയകളിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്. ഏപ്രില്‍ മുതല്‍ സ്ഫോടനങ്ങളില്‍ ഇതുവരെ രാജ്യത്ത് 2,500 ഓളം പേര് മരിച്ചതായി യുഎന്‍ കണക്കുകള്‍ പറയുന്നു. ജൂലൈയില്‍ മാത്രം 700 ഓളം പേര് കൊല്ലപ്പെട്ടു.
ന്നി-ഷിയാ വിഭാഗക്കാര്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് സ്ഫോടനങ്ങള്‍. ഷിയാ വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുകയാണെന്ന് സുന്നി വിഭാഗക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: