ഇസ്ലാമബാദ്: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ റാവിനില് വാഹാനാപകടത്തില്‍ ആറ് പാര്‍ലമെന്ററി സുരക്ഷാ അര്‍ദ്ധസൈനികര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തെക്കന്‍ വാസിര്സ്ഥാനിലെ വാനയില്‍ നിന്ന് ഖൈബര്‍ പഖ്തുന്‍ഖ്വായിലെ ടങ്ക് ജില്ലയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം ഗോമല്‍ സാമനിനടുത്തുളള കൊടുംവളവിലെത്തിയപ്പോള് തെന്നി മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: