കൊളംബോ: ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന ക്രിക്കറ്റ് പരമ്പര ശ്രീലങ്ക സ്വന്തമാക്കി. എട്ട് വിക്കറ്റിനാണ് ശ്രീലങ്ക വിജയം സ്വന്തമാക്കിയത്. ആറ് ഓവര്‍ ബാക്കി നില്‍ക്കെ ശ്രീലങ്ക വിജയലക്ഷ്യമായ 239ലെത്തി.
പുറത്താകാതെ 115 റണ്‍സ് നേടിയ തിലകരത്ന ദില്‍ഷനാണ് മാന്‍ ഓഫ് ദ മാച്ച്. സംഗക്കാര 91 റണ്‍സെടുത്തു. 97 റണ്‍സെടുത്ത ജെ പി ഡുമിനിയും 77 റണ്‍സെടുത്ത അംലയുമാണ് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്ക്കോറിലെത്തിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക 3-1ന് മുന്നിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: