കിങ്ങ്സ്റ്റണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ പാക്കിസ്ഥാന് രണ്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. വിന്‍ഡീസ് മുന്നില്‍വച്ച 153 റണ്‍സിന്റെ വിജയലക്ഷ്യം പാക് പട അവസാന പന്തില്‍ മറികടന്നു. ഷാഹിദ് അഫ്രീദി (46), ഉമര്‍ അമീന്‍ (47), മുപ്പത്തിയഞ്ചാം വയസില്‍ അരങ്ങേറിയ സ്പിന്നര്‍ സുള്‍ഫിക്കര്‍ ബാബര്‍ (3 വിക്കറ്റ്) എന്നിവരുടെ പ്രകടനമാണ് പാക് വിജയത്തിനാധാരം. അവസാന പന്തില്‍ സിക്സര്‍ നേടി ബാബര്‍ അക്ഷാര്‍ഥത്തില്‍ പാക്കിസ്ഥാന്റെ ഹീറോകളിലൊരാളായി. നാല് ഓവറില്‍ വെറും 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പന്തേറിലും തിളങ്ങിയ അഫ്രീദിയാണ് കളിയിലെ കേമന്‍.
വിന്‍ഡീസ് നിരയില്‍ പുതുമുഖ പേസര്‍ ഷാനൊന്‍ ഗബ്രിയേല്‍ മൂന്നു വിക്കറ്റുകള്‍ നേടി. സ്കോര്‍: വിന്‍ഡീസ് – 7ന് 152 (20 ഓവര്‍). പാക്കിസ്ഥാന്‍- എട്ടിന് 158 (20).
നേരത്തെ കീ്റോണ്‍ പൊള്ളാര്‍ഡിന്റെയും (49 നോട്ടൗട്ട്) ക്യാപ്റ്റന്‍ ഡാരെന്‍ സമ്മിയുടെയും (30) ബലത്തിലാണ് വിന്‍ഡീസ് മാന്യമായ സ്കോര്‍ ഉയര്‍ത്തിയത്. പോള്ളാര്‍ഡ് നാലു ഫോറുകളും രണ്ടു സിക്സറുകളും നേടി. സമ്മി രണ്ടു തവണ പന്ത് അതിര്‍ത്തി കടത്തി; മൂന്നു തവണ ഗ്യാലറിയിലുമെത്തിച്ചു. ക്രിസ് ഗെയ്‌ല് (5) തിളങ്ങിയില്ല. മുഹമ്മദ് ഹഫീസ് രണ്ട് ഇരകളെ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: