ലിബിയ: ലിബിയന്‍ ജയിലില്‍ നിന്ന് ആയിരത്തിലേറെ പേര് ജയില്‍ ചാടി. ബംഗാസിയിലെ അല്‍-ക്വാഫിയ ജയിലിലെ തടവുകാരാണ് രക്ഷപ്പെട്ടത്. ഇവരില്‍ പലരും വളരെ ഗുരുതരമായ കുറ്റം ചെയ്ത പ്രതികളാണെന്ന് ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രീയനേതാവായ അബ്ദല്‍സലാം അല്‍ മിസമറിയുടെ കൊലപാതകത്തോടെയാണ് ലിബിയയിലെ ബംഗാസിയില്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങിയത്. രക്ഷപ്പെട്ട ഒരു കൂട്ടം തടവുകാരെ അറസ്റ്റു ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ അവകാശപ്പെടുന്നു. എന്നാല്‍ എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. രക്ഷപ്പെട്ടതില്‍ ഒരു വിഭാഗം ഗദ്ദാഫി അനുകൂലികളാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തടവുചാടുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ജയിലില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നതായും ജയില്‍ അധികൃതര്‍ അറിയിച്ചു.
തോക്കുധാരികളായ ചിലര്‍ ജയില്‍ ആക്രമിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. കൂട്ടത്തോടെ രക്ഷപ്പെട്ട കുറ്റവാളികള്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ അതിര്‍ത്തി അടച്ച് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ലിബിയന്‍ അധികൃതര്‍ അറിയിച്ചു. കലാപബാധിത പ്രദേശമായ ബംഗാസിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ബോംബ് സ്ഫോടനത്തില്‍ യു.എസ്സ് അംബാസിഡറും മൂന്ന് അമേരിക്കകാരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: