ജോഹന്നാസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ നില പെട്ടന്ന് അതീവ ഗുരുതരമായി. എന്നാല്‍ ആശങ്കപ്പെടാനില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് അറിയിച്ചു. മണ്ടേലയുടെ ശരീരം മരുന്നുകളോട് വളരെ നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഉടനെ തന്നെ ഓപ്പറേഷന് അനിവാര്യമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ഡയാലിസിസ് ട്യൂബിലുണ്ടായ ബ്ലോക്ക് മാറ്റുന്നതിനുവേണ്ടി മുന്‍പും മണ്ടേലയ്ക്ക് സര്‍ജറി നടത്തിയിട്ടുണ്ട്. ഏഴ് ആഴ്ച്ചയായി ആശുപത്രിയില്‍ കഴിയുന്ന മണ്ടേലയുടെ ആരോഗ്യനില കൂടിയും കൂറഞ്ഞുമായി തുടരുകയാണ്. മണ്ടേലക്ക് വേണ്ടത് വളരെ ചെറിയ ഓപ്പറേഷനാണെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: