കെയ്റോ: ഈജിപ്തിലെ വന്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കവിഞ്ഞു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുകൂലികളുംഎതിരാളികളും തമ്മിലുള്ള സംഘട്ടനങ്ങള്‍ റംസാന് മാസത്തില്‍ ആഭ്യന്തര കലാപത്തിലേക്കു നീങ്ങുകയാണ്. തെരുവിലിറങ്ങിയവരെ നേരിടാന്‍ പോലീസും രംഗത്തുണ്ട്. എന്നാല്‍ മുര്‍സി വിരുദ്ധര്‍ക്കു പക്ഷം പിടിച്ചാണ് പോലീസും സൈന്യവും പ്രവര്‍ത്തിക്കുന്നതെന്ന് മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ ആരോപിക്കുന്നു. ഇതുവരെ സംഘര്‍ഷങ്ങളില്‍ നൂറിലേറെ പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മുര്‍സിയെ ജയിലിലടക്കാനുള്ള ഉത്തരവിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ആയിരക്കണക്കി്നാളുകള്ക്ക് വിവിധ സ്ഥലങ്ങളിലായി നടന്ന അക്രമത്തില്‍ പരിക്കേറ്റതായി കരുതുന്നു. ആക്രമണങ്ങളില്‍ 20 പേര് മരിക്കുകയും 177 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.
സൈന്യത്തിന് പിന്തുണയുമായി തെരുവിലിറങ്ങാന്‍ കരസേനാ മേധാവി ജനറല്‍ അബ്ദുള്‍ ഫത്താ അല്‍ സിസി ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് മുര്‍സി അനുകൂലികളും സൈന്യത്തെ അനുകൂലിക്കുന്നമുര്സി വിരുദ്ധരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. അര്‍ദ്ധരാത്രിയിലും ഈജിപ്തിന്റെ പ്രധാന നഗരമായെ കെയ്റോയില്‍ മുര്‍സി വിരുദ്ധര്‍ തമ്പടിച്ചിരുന്നു. പലയിടത്തും പ്രകടനക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു.
പ്രകടനക്കാര്‍ സൈന്യത്തിനു നേരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നത് തുടരുകയാണ്. പതിനായിരക്കണക്കിനു മുര്‍സി വിരുദ്ധര്‍ രാത്രി കീ്റോയിലെ തഹ്രിര്‍ സ്ക്വയറില്‍ തടിച്ചുകൂടിയതിനെത്തുടര്ന്നാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കമായത്. ഏറെ വൈകിയും രാജ്യത്തിന്റെ പലസ്ഥലങ്ങളിലും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ആക്രമണം നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും സൈന്യത്തോടും മുര്‍സി വിരുദ്ധ പ്രക്ഷോഭകാരികളോടും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രി മുഹമ്മദ് ഇബ്രാഹിം ശനിയാഴ്ച്ച പറഞ്ഞു. എന്നാല്‍ പ്രക്ഷോഭസ്ഥലത്ത് ആയിരകണക്കിന് മുര്‍സി അനുകൂലികള്‍ കൂട്ടമായി കടന്നു വരുകയും വ്യാപകമായി അക്രമണം അഴിച്ചു വിടുകയാണ് ചെയ്തതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. ആക്രമണം തടയാന്‍ ശ്രമിച്ച എട്ട് സുരക്ഷാഭടന്മാര്ക്ക് പരുക്കേറ്റു. ആക്രമികളെ പിരിച്ചു വിടുന്നതിനായി പൊലീസ് കണ്ണീര് വാതകം മാത്രമേ ഉപയോഗിച്ചുള്ളുവെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുര്‍സിയെ പുറത്താക്കിയ ശേഷം നടന്ന സംഘര്‍ഷങ്ങളില്‍ മുന്നൂറോളം പേര് മരിച്ചതായാണ് കണക്ക്. മരിച്ചവരില്‍ ഭൂരിഭാഗവും മുര്‍സിയെ അനുകൂലിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ അനുയായികളാണുതാനും. മുറിവേല്‍പ്പിക്കാനല്ല, കൊല്ലാന്‍തന്നെയാണ് പോലീസ് വെടിയുതിര്‍ത്തതെന്ന് മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് ജിഹാദ് ഇല് ഹഡാഡ് ആരോപിച്ചു. കഴിഞ്ഞ ജൂലായ് മൂന്നിനാണ് ഹോസ്നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കി സൈന്യം ഈജിപ്തില്‍ അധികാരം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: