റോം: ഇറ്റലിയുടെ ആദ്യ കറുത്ത വര്‍ഗക്കാരിയായ മന്ത്രിക്ക് നേരെ വാഴപ്പഴം വലിച്ചെറിഞ്ഞു. ഏപ്രിലില്‍ അധികാരത്തിലെത്തിയ സിസിലി കീയെഞ്ഞ് പാര്‍ട്ടി റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അവര്‍ക്ക് നേരെ കാണികളില്‍ ഒരാള്‍ വാഴപ്പഴം വലിച്ചെറിഞ്ഞത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ ജനിച്ച സിസിലി കുടിയേറ്റക്കാര്‍ക്ക് ഇറ്റാലിയന്‍ പൗരത്വം ലഭിക്കുന്നതിനായി പ്രചാരണം നടത്തുന്നത് ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇറ്റലിയില്‍ ജനിക്കുന്ന ആര്‍ക്കും പൗരത്വം ലഭിക്കണമെന്ന സിസിലിയുടെ വാദത്തിനെ ശക്തമായി എതിര്‍ക്കുന്ന റൈറ്റ് വിംഗ് ഫോര്‍ നൗവ വിഭാഗം റാലി നടക്കുന്ന സ്ഥലത്ത് തടസം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു.
പ്രതിഷേധ സൂചകമായി രക്തംപുരണ്ട വസ്ത്രങ്ങളോട് കൂടിയ ഡമ്മികള്‍ ഇവര്‍ റാലി നടക്കുന്ന സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തു. സംഭവം നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച സിസിലി ഭക്ഷണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നതിനെ ട്വിറ്ററിലൂടെ വിമര്‍ശിക്കുകയും ചെയ്തു. അധികാരത്തിലേറിയ നാള് മുതല്‍ വര്ണവെറിയന്മാരില് നിന്ന് നിരന്തരം വിമര്‍ശനവും അപഹാസവും ഏറ്റുവാങ്ങുന്ന വ്യക്തിയാണ് സിസിലി. ഈ മാസമാദ്യം സിസിലിയെ കുടിയേറ്റ വിരുദ്ധ സംഘടനയുടെ ഒരു മുതിര്‍ന്ന പാര്ലമെന്റേറിയന് മനുഷ്യക്കുരങ്ങുമായി താരതമ്യപ്പെടുത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വന്‍ പ്രതിഷേധത്തിനൊടുവില്‍ ഇയാള്‍ പിന്നീട് സിസിലിയോട് മാപ്പ് പറയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: