ചാത്തന്നൂര്‍: സ്കൂള്‍ ബസും ട്രാന്‍സ്പോര്‍ട്ട് ബസും കൂട്ടിയിടിച്ച് സ്കൂള്‍ കുട്ടികള്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇത്തിക്കര കൊച്ചുപാലത്തിനു സമീപം ഇന്നലെ രാവിലെ 8.30 നായിരുന്നു അപകം. കൈതകുഴി നെഹ്‌റു മെമ്മോറിയല്‍ സ്കൂളിലെ ബസും കുളത്തൂപ്പുഴയില്‍ നിന്നും കൊല്ലത്തേക്ക് പോകുന്ന ബസും തമ്മിലാണ് ഇടിച്ചത്.
പരിക്ക് പറ്റിയ യാത്രക്കാരെ കൊട്ടിയത്തെ സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചു. ട്രാന്‍സ്പോര്‍ട്ട് ബസ് നിയന്ത്രണം വിട്ടു സ്കൂള്‍ ബസില്‍ ഇടിച്ചതാണ് എന്ന് യാത്രക്കാര്‍ പറഞ്ഞു. ട്രാന്‍സ്പോര്‍ട്ട് ബസ് വരുന്നത് കണ്ടു സ്കൂള്‍ ബസ് ്രെഡെവര്‍ സൈഡില്‍ ഒതുക്കി നിര്‍ത്തിയത് കാരണം കൂടുതല്‍ അപകടം ഉണ്ടായില്ല.
ട്രാന്‍സ്പോര്‍ട്ട് ബസിന്റെ ബ്രേക്ക് പൊട്ടിയതാണ് ബസിന്നിയന്ത്രണം വിടാന്‍ കാരണമെന്ന് ട്രാന്‍സ്പോര്‍ട്ട് ബസിലെ ്രെഡെവര്‍ പറയുന്നു. രണ്ടു ബസുകളിലും സഞ്ചരിച്ച നിരവധി പേര്‍ക്ക് പരിക്ക് പറ്റി.
ചാത്തന്നൂര്‍ താഴം കൊച്ചാലുംമൂട് കൃഷ്ണശ്രീയില്‍ വിഗ്നേഷ്, ആയുര്‍ രാഹുല്‍നിവാസില്‍ രാഹുല്‍, പുനലൂര്‍ കല്ലുപ്പാറ പുത്തന്‍ വീട്ടില്‍ സന്തോഷ്,നിലമേല്‍ ചരുവിള വീട്ടില്‍ അജിത്,അഞ്ചല്‍ താഴമേല്‍ പ്ലാവിള പുത്തന്‍ വീട്ടില്‍ ഫൈസേല്‍ ആയുര്‍ ദ്വരകയില്‍ അനന്ദൂ, ആയുര്‍ പുത്തന്‍വിള വീട്ടില്‍ അലക്സാണ്ടര്‍, അദ്വൈത്, ജയന്‍, കൃഷ്ണേന്ദു, വരുണ്‍ദേവ്, വാസുദേവ്, അമ്പാടി ഷാജി, സ്കൂള്‍ ടീച്ചര്‍മാരായ ബിന്ദുതോമസ്,നിഷ,ഷീലകുമരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: