കൊച്ചി: പെട്രോകെമിക്കല്‍ വ്യവസായത്തിന് ഏറെ അനുയോജ്യമായ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (കെഎസ്ഐഡിസി), വ്യവസായ വിഭാഗത്തിന്റെ സഹകരണത്തോടെ പെട്രോകെമിക്കല്‍ മേഖലയെക്കുറിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി റമദ റിസോര്‍ട്ടില്‍ നടന്ന മീറ്റില്‍ വ്യവസായ, ഐടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. കേന്ദ്ര കെമിക്കല്‍സ് ആന്റ് പെട്രോകെമിക്കല്‍സ് മന്ത്രാലയത്തിലെ പെട്രോകെമിക്കല്‍ ഡിവിഷന് ജോയന്റ് സെക്രട്ടറി ഡോ. അജയ് വര പ്രസാദ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി.
ബിപിസിഎല്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ പണിക്കര്‍ പ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് സെക്രട്ടറി കെ.എസ്. ശ്രീനിവാസ് ഐഎഎസ്, കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടര്‍ ടി പി തോമസ് കുട്ടി, അസി. ജനറല്‍ മാനേജര്‍ ടി ബിനില്‍കുമാര്‍ എന്നിവരും സംസാരിച്ചു.
ടെക്നിക്കല്‍ സെഷനില്‍ പെട്രോകെമിക്കല്‍ മേഖലയിലെ അവസരങ്ങളെക്കുറിച്ച് വിദഗ്ധര്‍ അവതരണങ്ങള്‍ നടത്തി. ഇന്ത്യയിലെ പിസിപിഐആറുകളെക്കുറിച്ച് കേന്ദ്ര കെമിക്കല്‍സ് ആന്റ് പെട്രോകെമിക്കല്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്സ് മന്ത്രാലയത്തിന്റെ കണ്‍സള്‍ട്ടന്റ് ഡോ ടി കെ ചക്രവര്‍ത്തിയും ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ സംയോജിത റിഫൈനറി വിപുലീകരണ പരിപാടിയെക്കുറിച്ച് ബിപിസിഎല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി. മുരളി മാധവനും ബിപിസിഎല്ലിന്റെ പെട്രോകെമിക്കല്‍ പദ്ധതിയെക്കുറിച്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോര്‍ജ് പോളും പുതിയ പെട്രോകെമിക്കല്‍ ഡൗണ്‍സ്ട്രീം മേഖലയിലെ അവസരങ്ങളെക്കുറിച്ചും കെഎസ്ഐഡിയുടെ പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനെക്കുറിച്ചും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.പി. തോമസ് കുട്ടിയും പെട്രോകെമിക്കല്‍ ഡൗണ്‍സ്ട്രീം പദ്ധതികള്‍ക്ക് വ്യവസായ വാതകങ്ങളുടെ ലഭ്യതയെക്കുറിച്ച് സിംഗപ്പൂരിലെ എയര്‍ പ്രൊഡക്ട്സിലെ തെന്ഹി ഹോങ്ങ്ദയും വ്യവസായ മാലിന്യ മാനേജ്മന്റിനെക്കുറിച്ച് കേരള എന്‍വിയോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സിഇഒ ഡോ. എന്‍.കെ. പിള്ളയും അവതരണങ്ങള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: