ന്യൂദല്‍ഹി: സുബ്രത റോയ്യുടെ ഉടമസ്ഥതയിലുള്ള രണ്ട് സഹാറ ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ചു. നിക്ഷേപകരില്‍ നിന്നും അനധികൃതമായി സമാഹരിച്ച 24,000 കോടി രൂപ മടക്കി നല്‍കണമെന്ന വിപണി നിയന്ത്രിതാവായ സെബിയുടെ ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ തന്നെ കോടതി അലക്ഷ്യത്തിന് നടപടി നേരിടുന്നുണ്ട്. 2012 ആഗസ്റ്റ് 31 ന് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനും ജെ.എസ് ഖേഹറും അടങ്ങിയ ബഞ്ച് ആണ് നിക്ഷേപകരില്‍ നിന്നും സമാഹരിച്ച തുക മൂന്ന് മാസത്തിനകം മടക്കി നല്‍കണമെന്ന നിര്‍ദ്ദേശം നല്‍കിയത്. സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിങ് ഇന്‍വസ്റ്റ്മെന്റ് കോര്‍പ്പറേഷനുമാണ് നിക്ഷേപകരില്‍ നിന്നും നിയമ വിരുദ്ധമായി പണം സമാഹരിച്ചത്.
എന്നാല്‍ 2012 ഡിസംബര്‍ അഞ്ചിന് ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ നേതൃത്വം നല്കിയ ബഞ്ച് തുക മടക്കി നല്‍കുന്നതിനുള്ള കാലാവധി നീട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: