ബീജിങ്: ചൈനയില്‍ നഴ്സിംഗ് ഹോമിലുണ്ടായ തീപിടുത്തത്തില്‍ 10 അന്തേവാസികള്‍ മരിച്ചു. വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെയ്ലോങ്ജിയാംഗിലെ ഹെയ്ലൂണിലാണ് സംഭവം.വീട്ടുകാര്‍ ഉപേക്ഷിച്ച പ്രായം ചെന്നവരെ പാര്‍പ്പിക്കുന്ന നഴ്സിംഗ് ഹോമാണിത്.
തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ലെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. പുലര്‍ച്ചെയായിരുന്നു തീപിടുത്തം. കാരണം വ്യക്തമായിട്ടില്ല.
283 പേരാണ് അപകടസമയത്ത് നഴ്സിംഗ് ഹോമിലുണ്ടായിരുന്നത്. 2005ലാണ് നഴ്സിംഗ് ഹോം പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: