ബീജിങ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ട് ചൈനയില്‍ പണിയുന്ന സ്കൈ സിറ്റി ടവറിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു. കെട്ടിട നിര്‍മാണത്തിനുള്ള നടപടിക്രമങ്ങളില്‍ ചിലത് പൂര്‍ത്തിയാകാത്തതാണ് കാരണം.
ചാങ്ങ്ഷ പ്രവിശ്യയിലാണ് സ്കൈ സിറ്റി ടവര്‍ എന്ന പേരിലെ അംബരചുംബി പണിയുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദുബായിയിലെ ബുര്‍ജ് ഖലീഫയെക്കാള്‍ 10 മീറ്റര്‍ കൂടുതല്‍ ഉയരത്തില്‍ കെട്ടിടം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എന്നാല്‍ തുടക്കത്തില്‍ത്തന്നെ ഉയര്‍ന്ന സുരക്ഷാ ആശങ്കകള്‍ സ്കൈ സിറ്റി ടവറിന്റെ നിര്‍മാണ പ്രവൃത്തികളുടെ വഴിമുടക്കിക്കഴിഞ്ഞു.
അതേസമയം, എല്ലാ അനുമതികളും നേടിയ ശേഷമാണ് കെട്ടിടം പണി ആരംഭിച്ചതെന്ന് നിര്‍മാണ കമ്പനിയായ ബ്രോഡ് ഗ്രൂപ്പിന്റെ വക്താവ് വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: