കൊല്ലം: വനിതാകമ്മീഷന്‍ കളക്ടറേറ്റില്‍ നടത്തിയ അദാലത്തില്‍ 85 കേസുകള്‍ തീര്‍പ്പായി.
ആകെ 170 കേസുകളാണ് കമ്മീഷന്റെ പരിഗണനയ്‌ക്ക് വന്നത്. ഇതില്‍ 27 എണ്ണം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പൊലീസിന് കൈമാറുകയും മൂന്നെണ്ണം കൗണ്‍സിലിംഗിനായി മാറ്റുകയും ചെയ്തു. ഇരുകക്ഷികളും ഹാജരാകാത്ത 18 കേസുകള്‍ ഉണ്ടായിരുന്നു.
37 കേസുകള്‍ ആഗസ്റ്റില്‍ നടക്കുന്ന അദാലത്തില്‍ പരിഗണിക്കും. വനിതാ കമ്മീഷനിലെത്തുന്ന വിവാഹമോചനക്കേസുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കമ്മീഷന്‍ നേരിട്ട് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ആരംഭിച്ചതായി കമ്മീഷന്‍ അംഗം പ്രൊഫ. കെ.എ.തുളസി പറഞ്ഞു. പതിനെട്ട് വയസു പൂര്‍ത്തിയായ അവിവാഹിതകള്‍ക്ക് മാതാപിതാക്കളുടെ സമ്മതപത്രം ഹാജരാക്കി കൗണ്‍സിലിംഗിന് രജിസ്റ്റര്‍ ചെയ്യാം. ഡിസംബറില്‍ കൊല്ലത്ത് പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് നടത്തുമെന്നും അവര്‍ അറിയിച്ചു. ഡയറക്ടര്‍ ജേക്കബ് ജോബ്, അഭിഭാഷകര്‍, കൗണ്‍സിലര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: