മുംബൈ : പ്രതിസന്ധിഘട്ടത്തെ വസ്തു വാങ്ങുന്നതിനുള്ള അവസരമാക്കി മാറ്റുന്ന തരത്തിലുള്ള ആശയം അവതരിപ്പിച്ചുകൊണ്ട്, പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ പുറവങ്കര പ്രോജക്ട്സ് ലിമിറ്റഡ് ശ്രദ്ധേയമാകുന്നു. ബ്രേക്-ഫ്രീ’ എന്ന പേരിലുള്ള ഒരു പ്രചാരണ പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. ’20-80′ അഥവാ, പൂര്‍വ ഇ എം ഐ സഹായ പദ്ധതിയുടെ പുതിയൊരു വിപുലീകരണമാണ് ഇത്.
ഫീസ് എന്നിവയെല്ലാം ഒഴിവാക്കി, ഉപഭോക്താക്കള്‍ക്കു സാമ്പത്തികനേട്ടം നല്കുന്ന ഇത്തരമൊരു പദ്ധതി റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍ ഇതാദ്യമാണ്. പുറവങ്കരയുടെ ഒരു വസ്തു വാങ്ങുമ്പോള്‍ 62 ലക്ഷം രൂപാ വരെ ലാഭം ഉപഭോക്താക്കള്‍ക്കുണ്ടാക്കുന്ന പദ്ധതിയാണിത്.
20-80 പദ്ധതി ഉപഭോക്താക്കള്‍ക്ക് ഇ എം ഐ അടച്ചു തുടങ്ങുന്നതിനു കാലതാമസം നല്‍കുകയോ 15 -30 മാസത്തേക്ക് പലിശ രഹിത വായ്പ നല്‍കുകയോ ചെയ്യുന്നു.
സീറോ ബുക്കിംഗ് തുക, ഫലത്തില്‍ വസ്തുവിന്റെ അടിസ്ഥാന വിലയുടെ ഏതാണ്ട് 2 % സാമ്പത്തീകലാഭം ഉപഭോക്താക്കള്‍ക്കു നല്‍കുന്നുവെന്നും പദ്ധതിയെ കുറിച്ചു വിശദീകരിച്ചുകൊണ്ട് ഗ്രൂപ് സി ഇ ഒ, ജാക്ബാസ്റ്റ്യന് നസറേത്ത് പറഞ്ഞു. പുറവങ്കരയ്ക്ക് ബാംഗ്ലൂര്‍, കൊച്ചി, ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, മൈസൂര്‍ എന്നിവിടങ്ങളിലും വിദേശത്ത് യു എ ഇ, സൗദി അറേബ്യ, ശ്രീലങ്ക എന്നിവിടങ്ങളിലും ശക്തമായ സാന്നിദ്ധ്യം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: