ജുബ: ദക്ഷിണ സുഡാനില്‍ വൈസ് പ്രസിഡന്റിനെയും 29 മന്ത്രിമാരെയും പ്രസിഡന്റ് സല്‍വാ കൈയര്‍ പുറത്താക്കി. ദേശീയ ടെലിവിഷനിലൂടെ പുറത്തുവിട്ട അറിയിപ്പിലാണ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. നടപടിയുടെ കാരണം വ്യക്തമായിട്ടില്ല. മന്ത്രിമാരുടെ എണ്ണം 29ല്‍ നിന്ന് 18 ആക്കി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഭരണ പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ പഗാന് അമൂമിനെയും പുറത്താക്കി.
നടപടിയെ അമൂം ശക്തമായി വിമര്‍ശിച്ചു. കൈറിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. സുഡാനുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത വ്യക്തിയാണ് അമൂം. ഭരണകക്ഷിയിലെ അധികാര തര്‍ക്കമാണ് നടപടിക്ക് കാരണമെന്നാണ് സൂചന. കൈറും അദ്ദേഹത്തിന്റെ ആദ്യ വൈസ് പ്രസിഡന്റായിരുന്ന റീക്ക് മാഷെറും തമ്മിലാണ് അധികാര തര്‍ക്കം നിലനില്‍ക്കുന്നത്. 2015ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ താല്പര്യമുണ്ടെന്ന് മാഷര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് അഴിമതിയുമായി ബന്ധപ്പെട്ട് കൈയര്‍ രണ്ട് മന്ത്രിമാരെ സസ്പെന്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: