ചാത്തന്നൂര്‍: സിപിഎമ്മില്‍ ആഭ്യന്തരകലാപം പൊട്ടിത്തെറിയിലേക്ക്. ചാത്തന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗം കൂടിയായ ഡി.വൈ.എഫ്.ഐ ഏരിയ വൈസ് പ്രസിഡന്റ് അഡ്വ.ഹരീഷ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. ചാത്തന്നൂര്‍ സിപിഎമ്മില്‍ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്കുള്ള കാരണമെന്ന് ഹരിഷ് പറഞ്ഞു.
പുതിയ ഏരിയ കമ്മറ്റി നിലവില്‍ വന്നതിനു ശേഷം അച്ചുതാന്ദന്‍ വിഭാഗത്തില്‍ പെട്ടവരെ ഒതുക്കുന്ന സമീപനം ആണ് സ്വീകരിച്ചിരിക്കുന്നത്. അതില്‍ പ്രതീഷേധിച്ചാണ് രാജി എന്ന് കരുതുന്നു. പാര്‍ട്ടിയുമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഉപക്ഷിക്കുകയാണ് എന്ന് ഹരിഷ് പറഞ്ഞു. അച്ചുതാന്ദന്‍ പക്ഷവും പിണറായി പക്ഷവും തമ്മില്‍ ദീര്‍ഘനാളായി നില നിന്നിരുന്ന തര്‍ക്കമാണ് രാജിക്ക് കാരണം എന്ന് പറയുന്നു ഇനിയും കൂടുതല്‍ പേര്‍ രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചു മുന്നോട്ട് വന്നീട്ടുണ്ടെന്നും സിപിഎമ്മിലെ വിമതപക്ഷം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: