ഓച്ചിറ: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ഓച്ചിറ മഠത്തില്‍ക്കാരായ്മ നാലുചിറയില്‍ ഗിരീഷ് ഭവനത്തില്‍ ഗംഗാധരന്‍പിള്ളയുടെ മകന്‍ വിനീഷ് (25), തെക്കേപള്ളേമ്പില്‍ രാജേന്ദ്രന്റെ മകന്‍ രജിരാജ് (വിഷ്ണു) (18) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഓച്ചിറ അജന്ത ജംഗ്ഷനിലായിരുന്നു അപകടം.
വയറിംങ്ങ് തൊഴിലാളിയായ വിനീഷും സുഹൃത്തായ ഞക്കനാല്‍ സ്വദേശി മനുവും കായംകുളത്ത് ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് ബൈക്കില്‍ ഓച്ചിറ ഭാഗത്തേക്ക് വരുമ്പോള്‍ സുഹൃത്തുക്കളായ അരുണിനും ആദിന്‍കുമാറിനും ഒപ്പം തിരുനെല്‍വേലിയിലുള്ള കോളേജിലേക്ക് പോകുവാന്‍ കായംകുളം റെയില്‍വേ സ്റ്റേഷനിലേക്ക് പോകവെ രജിരാജിന്റെ അച്ഛന്‍ രാജേന്ദ്രന്‍ ഓടിച്ചിരുന്ന ഓട്ടോയില്‍ എതിരെവരുകയായിരുന്ന വിനീഷ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. വിനീഷ് സംഭവസ്ഥലത്തുവച്ചും രജിരാജ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ചുമാണ് മരിച്ചത്.
വിനീഷിന്റെ മൃതദേഹം ഇന്ന് ഉച്ചയ്‌ക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും. അമ്മ: സുമംഗല, സഹോദരന്‍ ഗിരീഷ് (ഗള്‍ഫ്).
രജിരാജിന്റെ മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. അമ്മ: ലളിത, സഹോദരന്‍ രബിരാജ്. തിരുനെല്‍വേലി പിഎസ്‌എന്‍ പോളിടെക്നിക് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു രജിരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: