പട്ടാഴി: പട്ടാഴി ഗ വണ്‍മെന്റ് വിഎച്ച്‌എസ്‌എസില്‍ ജന്മഭൂമി അമൃതം മലയാളം പരിപാടി ബിജെപി പത്തനാപുരം മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പ്രതിനിധി ആര്‍. ജയകൃഷ്ണന് പത്രം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ചടങ്ങില്‍ സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍, ഹെഡ്മിസ്ട്രസ് ടി.ജി. ചന്ദ്രകുമാരി, സ്റ്റാഫ് സെക്രട്ടറി അശോകന്‍, വിദ്യാരംഗം കണ്‍വീനര്‍ അഹമ്മദ് കബീര്‍, പിടിഎ വൈസ്പ്രസിഡന്റ് രമേശന്‍, എക്സിക്യൂട്ടീവ് അംഗം രവീന്ദ്രനാഥ്, ഡോ. പ്രദീപ്, രാമകൃഷ്ണപിള്ള, ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി ആനന്ദബാബു, ജന്മഭൂമി ഏജന്റ് തുളസീധരന്‍പിള്ള, എഫ്‌ഒ കെ.വി. സന്തോഷ്ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: